---
title: "കടവത്തൂരിലെ ഹലീമയുടെ വീട് സംരക്ഷിക്കണമെന്ന് ജനകീയ കൂട്ടായ്മ"
english_title: "Kadavatthur Residents Demand Action to Save Home from River Erosion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374857/kadavatthur-residents-demand-action-to-save-home-from-river-erosion"
published_at: "2026-07-27T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f76d8ce11_kadavathur-river-erosion-home-protection.jpg"
keywords: ["Kadavatthur", "River Erosion", "Thrippangottur Panchayat", "Housing Safety"]
---

# കടവത്തൂരിലെ ഹലീമയുടെ വീട് സംരക്ഷിക്കണമെന്ന് ജനകീയ കൂട്ടായ്മ

> **Lead Summary:** കടവത്തൂർ: പുഴയുടെ കരയിടിച്ചൽമൂലം അപകടാവസ്ഥയിലായ കടവത്തൂർ നാറോൽപീടികക്ക് സമീപം ചാത്തോൾ ഹലീമയുടെ വീട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.കരയിടിച്ചൽ മൂലം വീട് അപകടാവസ്ഥയിലായ ചാത്തോൾ ഹലീമയുടെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായമ സംഘടിപ്പിച്ചത്.തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി:ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു.

## Article Content

കടവത്തൂർ: പുഴയുടെ കരയിടിച്ചൽമൂലം അപകടാവസ്ഥയിലായ കടവത്തൂർ നാറോൽപീടികക്ക് സമീപം ചാത്തോൾ ഹലീമയുടെ വീട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.കരയിടിച്ചൽ മൂലം വീട് അപകടാവസ്ഥയിലായ ചാത്തോൾ ഹലീമയുടെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായമ സംഘടിപ്പിച്ചത്.തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി:ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു.

കണിയാറക്കൽ യൂസഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ മുഹമ്മദലി,ബ്ലോക്ക്പഞ്ചായത്ത് മെമ്പർ മുനീറ സുഹൈർ,എ.പി ഇസ്മയിൽ ,മഹല്ല് പ്രസി:ചാത്തോൾ തറുവയി ഹാജി എന്നിവർ പ്രസംഗിച്ചു.മുൻവാർഡ് മെമ്പർ ഹാജറ യൂസഫ് സ്വാഗതവും ഫൈസൽ ചാത്തോൾ നന്ദിയും പറഞ്ഞു.

ഈ ആവശ്യം ഉന്നയിച്ച് ജില്ലാകലക്ടർ,ജലസേചന വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നതായും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും വാർഡ്മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ ഗഫൂർ മൂലശേരി പറഞ്ഞു.വീട് സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രായമായ മാതാവ് ഉൾപ്പെടെ അഞ്ചംഗ കുടുംബം ഭീതിയിലാണ് അന്തിയുറങ്ങുന്നതെന്നും വീട്ടുടമ മഹമൂദ് ചാത്തോൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374857/kadavatthur-residents-demand-action-to-save-home-from-river-erosion)