---
title: "പാനൂർ നഗരസഭ നാലാം വാർഡ് കൗൺസിലർ ഓഫീസും, ജനസേവാ കേന്ദ്രവും പ്രവർത്തനം തുടങ്ങി"
english_title: "Panur Municipality 4th Ward Councillor Office and Janaseva Kendra Inaugurated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374847/panur-municipality-4th-ward-councillor-office-and-janaseva-kendra-inaugurated"
published_at: "2026-07-27T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66efda91f1b_panur-municipality-4th-ward-councillor-office.jpg"
keywords: []
---

# പാനൂർ നഗരസഭ നാലാം വാർഡ് കൗൺസിലർ ഓഫീസും, ജനസേവാ കേന്ദ്രവും പ്രവർത്തനം തുടങ്ങി

> **Lead Summary:** പാനൂർ: പാനൂർ നഗരസഭ നാലാം വാർഡിലെ പുതിയ കൗൺസിലർ ഓഫീസിന്റെയും ജനസേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം വൈദ്യർ പീടികയിൽ നടന്നു.പി.കെ. പ്രവീൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.എം ബാബു മാഷ് അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ: പാനൂർ നഗരസഭ നാലാം വാർഡിലെ പുതിയ കൗൺസിലർ ഓഫീസിന്റെയും ജനസേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം വൈദ്യർ പീടികയിൽ നടന്നു.പി.കെ. പ്രവീൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.എം ബാബു മാഷ് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ റഫീക്ക് വെമ്മക്കൽ സ്വാഗതം ആശംസിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് നജീർ ഉപഹാരം നൽകി. എൻ കെ അബ്ദുള്ള നന്ദി പറഞ്ഞു.

ടി.ടി രാജൻ മാസ്റ്റർ, മുൻ കൗൺസിലർമാരായ വി. ഹാരിസ്, ഹാജറ കാദർ കെ.പി, എൻ.കെ. നാണു മാസ്റ്റർ, പി.കെ ശാഹുൽ ഹമീദ്, കെ.ടി.കെ. അബ്ദുള്ള, കെ.പി. ഖാദർ, ടി. നാണു മാസ്റ്റർ, പി.പി. അബൂബക്കർ, കൂടാളി മഹമൂദ്, കോറോത്ത് അബ്ദുൽ കാദർ ഹാജി, ഇ.കെ കാദർ, മീത്തൽ കുമാരൻ, മീത്തൽ രവീന്ദ്രൻ, മൊട്ടേമ്മൽ സുകുമാരൻ എന്നിവർ പങ്കെടുത്തു.

റഷീദ് പാനൂർ, ബവിജേഷ് മാസ്റ്റർ, ആരോമൽ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374847/panur-municipality-4th-ward-councillor-office-and-janaseva-kendra-inaugurated)