---
title: "കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കെതിരെ ന്യൂ മാഹി ടൗണിൽ സിപിഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: "CPM Protest in New Mahe Against Power Crisis in Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374834/cpm-protest-in-new-mahe-against-power-crisis-in-kerala"
published_at: "2026-07-27T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e788abfb8_new-mahe-cpm-protest-power.jpg"
keywords: []
---

# കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കെതിരെ ന്യൂ മാഹി ടൗണിൽ സിപിഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:** ന്യൂമാഹി: കേരളത്തിൽ വീണ്ടും ലോഡ് ഷെഡ്ഡിങ്ങും പവർ കട്ടും ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിനെതിരെ സിപിഐഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സിപിഐഎം സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ന്യൂമാഹി ടൗണിൽ നടന്ന കൂട്ടായ്മ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

ന്യൂമാഹി: കേരളത്തിൽ വീണ്ടും ലോഡ് ഷെഡ്ഡിങ്ങും പവർ കട്ടും ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിനെതിരെ സിപിഐഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സിപിഐഎം സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ന്യൂമാഹി ടൗണിൽ നടന്ന കൂട്ടായ്മ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

> "രണ്ട് മാസം കൊണ്ട് യുഡിഎഫ് മന്ത്രിസഭ കേരളത്തിന് ഇരുണ്ട കാലം വീണ്ടും സമ്മാനിച്ചു" എന്ന് കാരായി രാജൻ പറഞ്ഞു. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എസ്. കെ. വിജയൻ അധ്യക്ഷത വഹിച്ചു. സി. കെ. പ്രകാശൻ സ്വാഗതം ആശംസിച്ചു. നിരവധി പ്രവർത്തകരും പ്രദേശവാസികളും പ്രതിഷേധത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374834/cpm-protest-in-new-mahe-against-power-crisis-in-kerala)