---
title: "സൗദിയിൽ മരിച്ച വളയം സ്വദേശി സുഭാഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "Body of Nadapuram Native Subhash Who Died in Saudi Arabia to Reach Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374813/body-of-nadapuram-native-subhash-who-died-in-saudi-arabia-to-reach-today"
published_at: "2026-07-27T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66da4fecb09_7395d8b8-64a6-41b7-bd36-6282d0323beb.jpg"
keywords: ["Nadapuram", "Valayam", "Saudi Arabia", "Death", "Kozhikode Airport", "Gulf Malayali"]
---

# സൗദിയിൽ മരിച്ച വളയം സ്വദേശി സുഭാഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** നാദാപുരം: സൗദി അറേബ്യയിൽ മരിച്ച വളയം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.വളയം ജിഷ്ണു പ്രണോയ് നഗറിലെ ഏകരം പറമ്പത്ത് സുഭാഷ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 26-ന് സൗദിയിലെ താമസ സ്ഥലത്തെ ബാത്ത് റൂമിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

## Article Content

നാദാപുരം: സൗദി അറേബ്യയിൽ മരിച്ച വളയം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.വളയം ജിഷ്ണു പ്രണോയ് നഗറിലെ ഏകരം പറമ്പത്ത് സുഭാഷ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 26-ന് സൗദിയിലെ താമസ സ്ഥലത്തെ ബാത്ത് റൂമിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

നിയമ നടപടികൾ പൂർത്തിയാകാൻ വൈകിയതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കും.

തുടർന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.നാട്ടിൽ കാർപ്പെന്റർ ജോലി ചെയ്തിരുന്ന സുഭാഷ് ഒരു വർഷം മുമ്പാണ് ഗൾഫിലേക്ക് പോയത്.

ഭാര്യ: അഭില ദാസ് - വയനാട്. മക്കൾ: ഇശാനി സുഭാഷ്, ധ്വനി സുഭാഷ് - വിദ്യാർത്ഥിനികൾ.

അച്ഛൻ: ചാത്തു. അമ്മ: ജാനു. സഹോദരൻ: അഭിലാഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374813/body-of-nadapuram-native-subhash-who-died-in-saudi-arabia-to-reach-today)