---
title: "പയ്യാമ്പലത്തെ സ്കൂൾ ബസും ഓഫീസും തകർത്തയാൾ പിടിയിൽ"
english_title: "Man Arrested for Vandalizing School Bus and Office at Payyambalam Govt Girls HSS Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374799/man-arrested-for-vandalizing-school-bus-and-office-at-payyambalam-govt-girls-hss-kannur"
published_at: "2026-07-27T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66c95164a57_payyambalam-school-bus-office-vandalism-arrest-kannur.jpg"
keywords: ["Payyambalam", "Kannur", "School Vandalism", "Arrest", "Kerala Police", "Govt Girls HSS"]
---

# പയ്യാമ്പലത്തെ സ്കൂൾ ബസും ഓഫീസും തകർത്തയാൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: പയ്യാമ്പലം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഓഫീസും സ്കൂൾ ബസും അടിച്ചുതകർത്തയാൾ പോലീസ് പിടിയിൽ.തമിഴ്നാട് സേലം സ്വദേശി മുരുകേശനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ എസ്. കൈലാസ്നാഥിന്റെ നിർദേശപ്രകാരം എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ: പയ്യാമ്പലം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഓഫീസും സ്കൂൾ ബസും അടിച്ചുതകർത്തയാൾ പോലീസ് പിടിയിൽ.തമിഴ്നാട് സേലം സ്വദേശി മുരുകേശനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ എസ്. കൈലാസ്നാഥിന്റെ നിർദേശപ്രകാരം എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ്കൂളിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകൾ പൂർണമായി തകർത്തു. ബസിനകത്ത് കല്ലുകളും കണ്ടെത്തി. വി.എച്ച്.എസ്.ഇ ഓഫീസിന്റെ വാതിൽ ചില്ലുകളും ഇയാൾ തല്ലിത്തകർത്തു.

രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് നാശനഷ്ടം ശ്രദ്ധയിൽപ്പെട്ടത്. പ്രധാനാധ്യാപകന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. അക്രമം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ സ്കൂളിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374799/man-arrested-for-vandalizing-school-bus-and-office-at-payyambalam-govt-girls-hss-kannur)