---
title: "കതിരൂരിൽ പോലീസ് ജീപ്പിന് ബോംബെറിഞ്ഞ കേസിൽ പ്രതിക്ക് 10 വർഷം തടവ്."
english_title: "10 Years Jail for Bombing Police Jeep at Kathiroor in 2016: Thalassery Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374682/10-years-jail-for-bombing-police-jeep-at-kathiroor-in-2016-thalassery-court"
published_at: "2026-07-26T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55e49b93b18_thalassery-mact-court-rs-33-lakh-compensation-student.jpg"
keywords: ["Kathiroor", "Thalassery Court", "Police Jeep Bomb", "Kannur", "Conviction"]
---

# കതിരൂരിൽ പോലീസ് ജീപ്പിന് ബോംബെറിഞ്ഞ കേസിൽ പ്രതിക്ക് 10 വർഷം തടവ്.

> **Lead Summary:** കതിരൂർ: കതിരൂരിൽ പോലീസ് ജീപ്പിന് ബോംബെറിഞ്ഞ കേസിൽ പ്രതിക്ക് 10 വർഷം തടവ്.തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എം തുഷാർ ആണ് ശിക്ഷ വിധിച്ചത്.ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സ പ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജ് എം.തുഷാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

## Article Content

കതിരൂർ: കതിരൂരിൽ പോലീസ് ജീപ്പിന് ബോംബെറിഞ്ഞ കേസിൽ പ്രതിക്ക് 10 വർഷം തടവ്.തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എം തുഷാർ ആണ് ശിക്ഷ വിധിച്ചത്.ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സ പ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജ് എം.തുഷാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ എരഞ്ഞോളി കൊടക്കളത്തെ പാലാ പറമ്പിൽ കെ പ്രബോഷിനെ (34) യാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ കൊടക്കളത്തെ ബേബി നിവാസിൽ പി. സൂരജ് (35) കേസ് വിചാരണ കാലത്ത് ഹാജരാവാത്തതിനാൽ പ്രതിയുടെ പേരിലുള്ള കേസ് പിന്നീട് വീണ്ടും പരിഗണിക്കും.

2016 ഒക്ടോബർ 30 ന് രാത്രി 9 മണിയോടെ പൊന്ന്യം നായനാർ റോഡിൽ വെച്ചാണ് കേസിനാസ്‌പദമായ സംഭവം. കതിരൂർ പോലീസ് സ്റ്റേഷനിലെ കെ എൽ 01 ബി കെ 6238 വാഹനത്തിന് നേരെ സ്ഫോടക വസ്‌തുക്കൾ എറിഞ്ഞെന്നാണ് കേസ്. പോലീസ് ഓഫീസർമാരായ മഹേഷ്, സി. ഷാജു, ജോസ് എൻ.ടി.കനകൻ എം.അഫ്‌സീർ,

രഞ്ജിത്ത്, നാരായണൻ എഡിഎം മുഹമ്മദ് യൂസഫ് തുടങ്ങിയ വരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.വി.എസ്.ജയശ്രിയാണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374682/10-years-jail-for-bombing-police-jeep-at-kathiroor-in-2016-thalassery-court)