---
title: "ലഹരി ഉപയോഗിക്കാൻ പണം നൽകിയില്ല ; ഇരിട്ടിയിൽ  ഉമ്മയെയും സഹോദരിയെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ"
english_title: "Iritty Man Arrested for Assaulting Mother and Sister Over Drug Money"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374644/iritty-man-arrested-for-assaulting-mother-and-sister-over-drug-money"
published_at: "2026-07-25T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64ed7b6be0f_iritty-son-arrested-assault-mother-sister-.jpg"
keywords: ["Iritty", "Drug Abuse", "Assault", "Operation Thoofan", "Kannur", "Domestic Violence"]
---

# ലഹരി ഉപയോഗിക്കാൻ പണം നൽകിയില്ല ; ഇരിട്ടിയിൽ  ഉമ്മയെയും സഹോദരിയെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** ഇരിട്ടി: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന്റെ വിരോധത്തിൽ ഉമ്മയെയും സഹോദരിയെയും ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ.

## Article Content

ഇരിട്ടി: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന്റെ വിരോധത്തിൽ ഉമ്മയെയും സഹോദരിയെയും ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ.

ഇരിട്ടി കീഴൂർ വികാസ് നഗർ വയൽപീടികയിൽ ഹൗസിലെ ഷെരീഫിനെ (37) ആണ് ഇരിട്ടി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയാണ് സംഭവം.

ലഹരിക്ക് പണം ചോദിച്ചപ്പോൾ ഉമ്മ വി.പി. സൈനബ (70)യും സഹോദരി വി.പി. നസീമ (47)യും നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ ഷെരീഫ് വീടിൻ്റെ ജനൽ ചില്ലുകളും കുഴൽകിണറിൻ്റെ പൈപ്പും തല്ലിത്തകർത്തു.പുറത്തേക്കിറങ്ങിയ ഉമ്മയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. സഹോദരിയെ തള്ളിയിട്ടും മർദ്ദിച്ചു.ലഹരി സംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ'്റെ ഭാഗമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പിടിച്ചു പറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഷെരീഫ് 1.5 കിലോ കഞ്ചാവുമായി ബംഗളൂരുവിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയത്.പരിക്കേറ്റ ഉമ്മയെയും സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374644/iritty-man-arrested-for-assaulting-mother-and-sister-over-drug-money)