---
title: "മഹാരാഷ്ട്രയിൽ നിന്ന് തലശേരിക്ക് വരവെ സ്വർണ വ്യാപാരി കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ"
english_title: "Third Arrest in Maharashtra Gold Trader Robbery Case Near Thalassery, Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374640/third-arrest-in-maharashtra-gold-trader-robbery-case-near-thalassery-kannur"
published_at: "2026-07-25T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64e5cda69ae_maharashtra-gold-trader-robbery-thalassery-third-arres.jpg"
keywords: []
---

# മഹാരാഷ്ട്രയിൽ നിന്ന് തലശേരിക്ക് വരവെ സ്വർണ വ്യാപാരി കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

> **Lead Summary:** പയ്യന്നൂരിലെ സ്വർണ്ണം പൊട്ടിക്കൽ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരവധി കേസുകളിലെ പ്രതി കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ ജിജിലിനെ യാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

## Article Content

പയ്യന്നൂരിലെ സ്വർണ്ണം പൊട്ടിക്കൽ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരവധി കേസുകളിലെ പ്രതി കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ ജിജിലിനെ യാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെ മട്ടന്നൂർ ടൗണിന് സമീപം വെച്ചാണ് എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്ഐമാരായ സയ്യിദ്, ശ്രീകാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയദ വൻ, അഷ്റഫ്, നൗഫൽ അഞ്ചില്ല ത്ത്, അബ്ദുൾ ജ ബ്ബാർ, ഷിജോയ് എ ന്നിവരടങ്ങിയ സംഘം പിടികൂടിയത്.

നേരത്തെ മാലൂർ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടിയിരുന്നു.

മഹാരാഷ്ട്രയിൽ നിന്നും തലശേരിയിലേക്ക് വരുന്നതിനിടയിൽ സ്വർണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്തർ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡൈവറും സഞ്ചരിച്ച കാർ കഴിഞ്ഞമാസം രണ്ടിന് പുലർച്ചെ അഞ്ചിന് ദേശീയപാതയിൽ എടാട്ട് വെച്ചാണ് കവർച്ച ചെയ്യപ്പെട്ടത്.

തട്ടിയെടുത്ത കാർ പിന്നീട് പിലാത്തറ കോഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജന വാസമില്ലാത്ത പ്രദേശത്ത് തകർത്ത നിലയിൽ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ സൂക്ഷിച്ച മുപ്പത് പവനോളം സ്വർണ വും ഒന്നരകോടിയോളം രൂപയും കവർച്ചക്കാർ കൊണ്ടുപോയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374640/third-arrest-in-maharashtra-gold-trader-robbery-case-near-thalassery-kannur)