---
title: "സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി ; എം.പി ആസാദ് കണ്ണൂർ എ.സി.പി"
english_title: "Major Kerala Police Reshuffle: 161 DySPs Transferred, MP Azad New Kannur ACP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374628/major-kerala-police-reshuffle-161-dysps-transferred-mp-azad-new-kannur-acp"
published_at: "2026-07-25T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64d0668bd65_kerala-police-reshuffle-161-dysp-transfer-mp.jpg"
keywords: []
---

# സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി ; എം.പി ആസാദ് കണ്ണൂർ എ.സി.പി

> **Lead Summary:** കണ്ണൂർ:സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി. സംസ്ഥാനത്താകെയുള്ള 161 ഡിവൈഎസ്പിമാർക്ക് പുതിയ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഉയർന്ന ഐപിഎസ് തലങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും, ഡിവൈഎസ്‌പി തലത്തിൽ ഇത്ര വലിയൊരു അഴിച്ചുപണി നടക്കുന്നത് ആദ്യമായാണ്. മുൻ കാലങ്ങളിൽ വിവിധ വിഷയങ്ങളിലും നടപടികളുടെ പേരിലും കടുത്ത വിമർശനങ്ങളും വിവാദങ്ങളും നേരിട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ സ്ഥലം മാറ്റിയിട്ടുണ്ട്.

## Article Content

കണ്ണൂർ:സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി. സംസ്ഥാനത്താകെയുള്ള 161 ഡിവൈഎസ്പിമാർക്ക് പുതിയ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഉയർന്ന ഐപിഎസ് തലങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും, ഡിവൈഎസ്‌പി തലത്തിൽ ഇത്ര വലിയൊരു അഴിച്ചുപണി നടക്കുന്നത് ആദ്യമായാണ്. മുൻ കാലങ്ങളിൽ വിവിധ വിഷയങ്ങളിലും നടപടികളുടെ പേരിലും കടുത്ത വിമർശനങ്ങളും വിവാദങ്ങളും നേരിട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ സ്ഥലം മാറ്റിയിട്ടുണ്ട്.

പോലീസ് സേനയുടെ പ്രവർത്തന മികവ് വർധിപ്പിക്കു ന്നതിനും ഭരണപരമായ കാര്യക്ഷമത ഉറപ്പുവരുത്തുന്നതി നുമാണ് വിപുലമായ മാറ്റം. കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിൽ നിന്ന് ഇടുക്കി ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കണ്ണൂർ എ.സി.പിയായി എം.പി.ആസാദിനെ നിയമിച്ചിട്ടുണ്ട്. പയ്യന്നൂർ ഡിവിഷൻ

ഡിവൈ.എസ്.പിയായി പെരളശ്ശേരി സ്വദേശിയായ എം.പി. മണിയെ നിയമിച്ചു.ബൈജു പൗലോസിനെ ആലുവ ഡിവൈഎസ്‌പിയായും, പി.കെ. മണിയെ പയ്യന്നൂർ ഡിവൈഎസ്‌പിയായും, പി.എം. മനോജ് നാദാപുരം ഡിവൈഎസ്പിയായും, മൂസ വള്ളിക്കാടനെ കാസർകോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയായും, എൻ. സുനിൽകുമാറിനെ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായും സ്ഥലം മാറ്റിയിട്ടുണ്ട്. പിന്നാലെ എസ്ഐ, സിഐമാരുടെ സ്ഥലംമാറ്റങ്ങൾ വരുന്ന ഓഗസ്റ്റ് 15 ഓടുകൂടി ഉണ്ടാകുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374628/major-kerala-police-reshuffle-161-dysps-transferred-mp-azad-new-kannur-acp)