---
title: "ന്യൂ മാഹിയിൽ നിന്ന് കാണാതായ യുവാവിനെ ഒന്നര വർഷത്തിന് ശേഷം ഗുജറാത്തിലെ ക്ഷേത്രത്തിൽ കണ്ടെത്തി"
english_title: "Missing Youth From New Mahe Found in Gujarat Temple After 1.5 Years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374552/missing-youth-from-new-mahe-found-in-gujarat-temple-after-15-years"
published_at: "2026-07-25T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6480c15a6de_new-mahe-missing-youth-.jpg"
keywords: ["New Mahe", "Missing Person", "Gujarat", "Jamnagar", "Kerala Police"]
---

# ന്യൂ മാഹിയിൽ നിന്ന് കാണാതായ യുവാവിനെ ഒന്നര വർഷത്തിന് ശേഷം ഗുജറാത്തിലെ ക്ഷേത്രത്തിൽ കണ്ടെത്തി

> **Lead Summary:** ന്യൂ മാഹി: ന്യൂ മാഹിയിൽ നിന്ന് ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ ഗുജറാത്തിലെ ക്ഷേത്രത്തിൽ നിന്ന് ന്യൂ മാഹി പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ തുടർനടപടികൾക്കായി കൈമാറി.

## Article Content

ന്യൂ മാഹി: ന്യൂ മാഹിയിൽ നിന്ന് ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ ഗുജറാത്തിലെ ക്ഷേത്രത്തിൽ നിന്ന് ന്യൂ മാഹി പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ തുടർനടപടികൾക്കായി കൈമാറി.

ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെ 2024 നവംബർ 14 മുതൽ കാണാതായിരുന്നു. വീട്ടിൽ നിന്ന് പോയ മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിൽ ന്യൂ മാഹി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഒന്നര വർഷത്തോളമായി കേരളത്തിലും തമിഴ്നാട്ടിലുമടക്കം വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇയാൾ ക്ഷേത്രങ്ങളും മറ്റ് പുണ്യസ്ഥലങ്ങളും കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന സ്വഭാവമുള്ളയാളാണെന്ന വിവരത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു.

തുടർന്ന് ഫോട്ടോ ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിലെ ജാംനഗർ മേഖലയിലുള്ളതായി പോലീസിന് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഹരീഷിന്റെയും സി.പി.ഒ. അർജുന്റെയും നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലേക്ക് തിരിച്ചു. ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ ക്രിംനേശ്വർ മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് നിധിൽ കുമാറിനെ പോലീസ് കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തെ ന്യൂ മാഹിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374552/missing-youth-from-new-mahe-found-in-gujarat-temple-after-15-years)