---
title: "കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ കടുത്ത ഡോക്ടർ ക്ഷാമം: 120 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു"
english_title: "Kannur Government Hospitals Face Severe Doctor Shortage: 120 Posts Vacant"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374515/kannur-government-hospitals-face-severe-doctor-shortage-120-posts-vacant"
published_at: "2026-07-25T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a645ddbc0303_Untitled-4_copy.jpg"
keywords: ["Kannur", "Doctor Shortage", "Government Hospital", "KGMOA", "Kerala Health", "DMO Kannur"]
---

# കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ കടുത്ത ഡോക്ടർ ക്ഷാമം: 120 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

> **Lead Summary:** കണ്ണൂർ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം. നിലവിൽ 120 ഡോക്ടർ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും ദൈനംദിന ചികിത്സയെയും സാരമായി ബാധിക്കുന്നതായി കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ KGMOA അറിയിച്ചു.

## Article Content

കണ്ണൂർ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം. നിലവിൽ 120 ഡോക്ടർ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും ദൈനംദിന ചികിത്സയെയും സാരമായി ബാധിക്കുന്നതായി കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ KGMOA അറിയിച്ചു.

താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. അടിയന്തര ചികിത്സകൾ പോലും വൈകുന്നതായി പരാതിയുണ്ട്.

പ്രശ്നം പരിഹരിക്കാൻ ഉടൻ നിയമനം നടത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ചൂണ്ടിക്കാട്ടി KGMOA കണ്ണൂർ DMOയ്ക്ക് കത്ത് നൽകി.

പഴയ പാറ്റേൺ, കൂടുന്ന രോഗികൾ

വർഷങ്ങൾക്ക് മുമ്പത്തെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും മിക്ക ആശുപത്രികളും പ്രവർത്തിക്കുന്നതെന്ന് KGMOA ആരോപിച്ചു. രോഗികളുടെ എണ്ണം ഇരട്ടിയിലേറെ വർദ്ധിച്ചിട്ടും പുതിയ തസ്തികകൾ സൃഷ്ടിക്കുകയോ നിലവിലുള്ള ഒഴിവുകൾ നികത്തുകയോ ചെയ്തിട്ടില്ല.

തസ്തികകൾ നികത്താത്തത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം കൂട്ടുകയും ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നതായും സംഘടന പറഞ്ഞു. ഒഴിവുകൾ ഉടൻ നികത്തണമെന്നാണ് പ്രധാന ആവശ്യം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374515/kannur-government-hospitals-face-severe-doctor-shortage-120-posts-vacant)