---
title: "കതിരൂരിൽ പോലീസ് ജീപ്പിന് ബോംബെറിഞ്ഞകേസിൽ   ഒന്നാം പ്രതി കുറ്റക്കാരൻ ; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും"
english_title: "Kathirur Police Jeep Bomb Attack 2016: First Accused Prabosh Found Guilty, Verdict Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374494/kathirur-police-jeep-bomb-attack-2016-first-accused-prabosh-found-guilty-verdict-today"
published_at: "2026-07-25T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55e49b93b18_thalassery-mact-court-rs-33-lakh-compensation-student.jpg"
keywords: []
---

# കതിരൂരിൽ പോലീസ് ജീപ്പിന് ബോംബെറിഞ്ഞകേസിൽ   ഒന്നാം പ്രതി കുറ്റക്കാരൻ ; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

> **Lead Summary:** കതിരൂർ:കതിരൂരിൽ പോലീസ് വാഹനത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ഒന്നാം പ്രതിയെ കുറ്റക്കാരനാണെന്ന് തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എം തുഷാർ വിധിച്ചു. ഔദ്യോഗികകൃത്യനിർവ്വഹണംതടസ്സ പ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജ് എം.തുഷാർവിധിച്ചു. പ്രതിക്കുള്ള ശിക്ഷ കോടതി ഇന്ന് തീരുമാനിക്കും.

## Article Content

കതിരൂർ:കതിരൂരിൽ പോലീസ് വാഹനത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ഒന്നാം പ്രതിയെ കുറ്റക്കാരനാണെന്ന് തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എം തുഷാർ വിധിച്ചു. ഔദ്യോഗികകൃത്യനിർവ്വഹണംതടസ്സ പ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജ് എം.തുഷാർവിധിച്ചു. പ്രതിക്കുള്ള ശിക്ഷ കോടതി ഇന്ന് തീരുമാനിക്കും.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ എരഞ്ഞോളി കൊടക്കളത്തെ പാലാ പറമ്പിൽ കെ പ്രബോഷിനെ (34) യാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയായ കൊടക്കളത്തെ ബേബി നിവാസിൽ പി. സൂരജ് (35) കേസ് വിചാരണ കാലത്ത് ഹാജരാവാത്തതിനാൽ പ്രതിയുടെ പേരിലുള്ള കേസ് പിന്നീട് വീണ്ടും പരിഗണിക്കും.

2016 ഒക്ടോബർ 30 ന് രാത്രി 9 മണിയോടെ പൊന്ന്യം നായനാർ റോഡിൽ വെച്ചാണ് കേസിനാസ്‌പദമായ സംഭവം. കതിരൂർ പോലീസ് സ്റ്റേഷനിലെ കെ എൽ 01 ബി കെ 6238 വാഹനത്തിന് നേരെ സ്ഫോടക വസ്‌തുക്കൾ എറിഞ്ഞെന്നാണ് കേസ്. പോലീസ് ഓഫീസർമാരായ മഹേഷ്, സി. ഷാജു, ജോസ് എൻ.ടി.കനകൻ എം.അഫ്‌സീർ,

രഞ്ജിത്ത്, നാരായണൻ എഡിഎം മുഹമ്മദ് യൂസഫ് തുടങ്ങിയ വരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.വി.എസ്.ജയശ്രിയാണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374494/kathirur-police-jeep-bomb-attack-2016-first-accused-prabosh-found-guilty-verdict-today)