---
title: "പോക്സോ കേസ് പ്രതി ഉണ്ണിക്കൃഷ്ണനെ മാതൃകാപരമായി ശിക്ഷിക്കണം;വനിതാ അസോസിയേഷൻ"
english_title: "Kannur POCSO Case: Women's Association Demands Exemplary Punishment for Accused Unnikrishnan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374484/kannur-pocso-case-womens-association-demands-exemplary-punishment-for-accused-unnikrishnan"
published_at: "2026-07-25T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a644844900ff_Untitled-1_copy.jpg"
keywords: []
---

# പോക്സോ കേസ് പ്രതി ഉണ്ണിക്കൃഷ്ണനെ മാതൃകാപരമായി ശിക്ഷിക്കണം;വനിതാ അസോസിയേഷൻ

> **Lead Summary:** കണ്ണൂർ:പയ്യന്നൂർ രാമന്തളിയിൽ പതിനാറുകാരനെ ലൈംഗികാതിക്രമത്തി നിരയാക്കിയ കേസിലെ പ്രതി ഉണ്ണിക്കൃഷ്ണനെ, തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിനുള്ള വകു പ്പ് ചുമത്തി ശിക്ഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസി യേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു നിലവിൽ മൂന്നുവർഷംവരെ തടവു ലഭിക്കാവുന്ന പോക്സോ ഏഴ്, എട്ട് വകുപ്പുകൾ മാത്ര മാണ് ചുമത്തിയതെന്നാണ് മനസിലാക്കാനായത്.

## Article Content

കണ്ണൂർ:പയ്യന്നൂർ രാമന്തളിയിൽ പതിനാറുകാരനെ ലൈംഗികാതിക്രമത്തി നിരയാക്കിയ കേസിലെ പ്രതി ഉണ്ണിക്കൃഷ്ണനെ, തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിനുള്ള വകു പ്പ് ചുമത്തി ശിക്ഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസി യേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു നിലവിൽ മൂന്നുവർഷംവരെ തടവു ലഭിക്കാവുന്ന പോക്സോ ഏഴ്, എട്ട് വകുപ്പുകൾ മാത്ര മാണ് ചുമത്തിയതെന്നാണ് മനസിലാക്കാനായത്.

നേരത്തെ ഒരു പോക്ലോ കേസിൽ പ്രതിയാണ് ഇയാൾ സ്വ ന്തം പേരക്കുട്ടിയെയാണ് ഉപദ്രവിച്ചത്. ആ കുട്ടിയെയും സഹോദര നെയും കൊലപ്പെടുത്തിയശേഷം പ്രതിയുടെ ഭാര്യയും മകനും ജീവനൊടുക്കിയത് ഏതാനും മാസങ്ങൾക്കുമുമ്പാണ് ഇതിനിടയിലാണ് ഇയാൾ വീണ്ടും പോക്സോ കേസിൽ പ്രതിയാകുന്നത്. ഇത്തരക്കാർ സമൂഹത്തിനാകെ ഭീഷണിയാണെന്നും കർശനശിക്ഷ ഉറപ്പാ ക്കുംവിധം കേസ് ചാർജ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

ഇയാൾക്കെതിരെ പരാതിനൽകിയ മരുമകൾ ഭീകരമായ സൈബർ ആക്രമണമാണ് നേരിട്ടിട്ടുള്ളത്. ഭർത്താവും രണ്ടുമക്കളും നഷ്‌ടപ്പെട്ട് തകർന്നിരിക്കുന്ന യുവതിയുടെപേരിൽ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.

പ്രതിയുടെ യഥാർഥ മുഖം വെളി പ്പെട്ട സാഹചര്യത്തിൽ മരണപ്പെ ട്ട തൻ്റെ കുട്ടികൾക്കും നീതിലഭി ക്കണമെന്നാണ് യുവതിയുടെ ആവശ്യം. അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി എൻ സുകുന്യ, ജില്ലാ സെക്രട്ടറി പി കെ ശ്യാ മള, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി ജ്യോതി, പി ശ്യാമള, കെ വി ലളിത, വി കെ നിഷ എന്നിവർ അന്നൂരിലെ വീട്ടിലെത്തി യുവതിയെയും അമ്മയെയും സന്ദർശിച്ചു. നീതിക്കായുള്ള പോരാട്ട ത്തിൽ കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374484/kannur-pocso-case-womens-association-demands-exemplary-punishment-for-accused-unnikrishnan)