(www.panoornews.in)അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഡോ. എം.കെ റാമിനെ 27ന് ഹാജരാക്കാന്‍ എസ്.സി-എസ്.ടി പ്രത്യേക കോടതി ജഡ്ജി എം. മനോജ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു.
കോടതിയില്‍ ഹാജരാക്കിയാല്‍ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. ഓഗസ്റ്റ് ആറു വരെയാണ് റാമിനെ കോടതി റിമാന്‍ഡ് ചെയ്തത്.
റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയുള്ള അന്വേഷണസംഘത്തിന്റെ ഹരജിയില്‍ കോടതി റാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ഞായറാഴ്ച കര്‍ണാടകയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റാമിനെ അറസ്റ്റ് സംബന്ധിച്ച സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
Content Highlight: Nithin Raj Case: Production Warrant Issued for Dr MK Ram, To Be Produced on 27th













































