പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും
adimage

പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും adimage
2026-07-24T16:29:00 | By Rajina Sandeep

പെരിങ്ങത്തൂർ:(www.panoornews.in)കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ പ്രതിക്ക് ജീവപര്യന്തം തടവും, അമ്പതിനായിരം രൂപ പിഴയും ശിക്ഷ.

ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് സി.ആർ. ഡെന്നിയാണ് ശിക്ഷ വിധിച്ചത്.പെരിങ്ങത്തൂർ പുല്ലൂക്കരയിലെ പടികൂലോത്ത് വീട്ടിൽ സി.മോഹനൻ (63) ആണ്കേസിലെ പ്രതി.

പ്രതിയുടെ ഭാര്യ പി.കെ. രതിയെയാണ് (51) 2021 ഡിസംബർ 22 ന് രാത്രി വീട്ടിനകത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

വീട്ടിൽ നിന്നുമുള്ള നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ മുൻഭാഗവും പിൻ ഭാഗവും ഉള്ളിൽ നിന്ന് അടച്ചിരുന്നു. വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് കടന്നത്.

രതി കഴുത്ത് അറ്റ നിലയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പടിക്കൽ കൂലോത്ത് പി.കെ.ഷിനോജിൻ്റെപരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. ദമ്പതികൾക്ക് ധനിൽ, ധനുഷ എന്നീ രണ്ട് മക്കളുണ്ട്.

എം.അഭിഷിക്, അനിഷ പ്രകാശൻ, സയിന്റിഫിക് കെ. ശ്രീജ, ഫോറൻസിക് സർജ്ജൻ ഡോ.ഗോപാലകൃഷ്‌ണപിള്ള, ഡോ. സ്മിത, പോലീസ് ഓഫീസർമാരായ ചൊക്ലി സി.ഐ -സി. ഷാജു, സൂരജ് ഭാസ്കരൻ, എം.മനോജ്, ഷംസീർ, മനീഷ്, സരൂപ്, കെ.വി. സീന, യതീഷ് എൻ.സി, പാനൂർ നഗരസഭാ സെക്രട്ടറിയായിരുന്ന കെ.രാജൻ, വില്ലേജ് ഓഫീസർമാരായ രജനി, ഉമ്മർ തൊണ്ടിയിൽ, തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ ആണ് ഹാജരായത്

Content Highlight: Peringathur Murder Case: Husband Sentenced to Life for Killing Wife

adimage adimage

Next TV

adimage
Related Stories
നിതിന്‍ രാജിന്റെ മരണത്തിൽ  ഡോ. റാമിനെ കോടതിയില്‍  ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

Jul 24, 2026 05:44 PM

നിതിന്‍ രാജിന്റെ മരണത്തിൽ ഡോ. റാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

നിതിൻ രാജ് മരണക്കേസിൽ ഡോ. എം.കെ. റാമിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്. 27ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷ നൽകാനും സാധ്യത. സുപ്രീംകോടതി...

Read More >>
നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

Jul 24, 2026 03:27 PM

നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

നിതിൻ രാജ് മരണക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി. "സർക്കാർ ഒന്ന് നാറിക്കോട്ടെ എന്നാണോ ഉദ്ദേശം" എന്ന് രൂക്ഷ വിമർശനം. മൈക്ക് ഓഫ് ചെയ്തതിലും...

Read More >>
ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

Jul 24, 2026 12:10 PM

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തിയ 63,78,750 രൂപ പിടികൂടി. കരിയാട്ടെ സ്വർണ വ്യാപാരി പ്രിയങ്ക ചവൻ അറസ്റ്റിൽ. ഹവാല...

Read More >>
adimage
തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

Jul 24, 2026 11:32 AM

തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

തളിപ്പറമ്പ് കടമ്പേരിയിൽ വീട്ടിൽ കയറി ആക്രമണം. വിജയൻ പി ടി ക്ക് ഗുരുതര പരിക്ക്. സ്റ്റീൽ വള കൊണ്ട് മൂക്കിടിച്ച് പരിക്കേൽപ്പിച്ച കേസിൽ അമലിനെതിരെ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

Jul 24, 2026 11:29 AM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

പയ്യന്നൂർ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം. അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ. ചികിത്സാ വീഴ്ച ഉണ്ടായെന്ന് ജില്ലാ സമിതി. ഡോക്ടറുടെ...

Read More >>
ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ  പിടിയിൽ

Jul 24, 2026 10:17 AM

ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ. കാറിൽ കടത്തിയ 4.19 ഗ്രാം എം.ഡി.എം.എയുമായി ചമ്പാട്, പന്ന്യന്നൂർ, പുന്നോൽ സ്വദേശികളായ 3 യുവാക്കൾ പിടിയിൽ. തലശ്ശേരി പൊലീസും ഡാൻസാഫും...

Read More >>
adimage
Top Stories

News Roundup

adimage