#Operation Thoofan #Thalassery Police #Drug Arrest #Champad #Panniyannur #Punnool
ചമ്പാട്: കാറിൽ കടത്തുകയായിരുന്ന 4.19 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ തലശ്ശേരി പൊലീസും കണ്ണൂർ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. "ഓപ്പറേഷൻ തൂഫാൻ" എന്ന പേരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.
കൊളശ്ശേരി അണ്ടർപാസിന് സമീപം അമിതവേഗതയിൽ വന്ന കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
പിടിയിലായത് ചമ്പാട് പുതുക്കുടി മനയത്ത് വയലിൽ അൽജെയിൻ ഹൗസിൽ മുഹമ്മദ് ഷദാബ് റോഷൻ (31), പന്ന്യന്നൂർ ആണ്ടിപ്പീടികയിലെ വലിയപറമ്പത്ത് മുഹമ്മദ് റഫ്നാസ് (29), പുന്നോൽ താഴെ വയലിലെ മുസ്താന മറിയം ബെയത്തിൽ വി.പി. മുസ്താഫിർ (31) എന്നിവരെയാണ്.
തലശ്ശേരി പൊലീസും കണ്ണൂർ ഡാൻസാഫ് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ലഹരിമരുന്നും കടത്തിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.



ലഹരി കടത്തിന് പിന്നിലെ ശൃംഖലയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ വ്യാപകമായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Content Highlight: Operation Thoofan: 3 Arrested in Thalassery with 4.19 Grams MDMA in Car
#Operation Thoofan #Thalassery Police #Drug Arrest #Champad #Panniyannur #Punnool








































