---
title: "കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ്  എസ്.ഐക്ക് പരിക്ക്"
english_title: "Kannur SI Injured After Falling Into Open Drain at Alakode; Locals Protest Negligence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374216/kannur-si-injured-after-falling-into-open-drain-at-alakode-locals-protest-negligence"
published_at: "2026-07-23T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a624b26d9fab_alakode-si-injured-open-drain-accident.jpg"
keywords: ["Kannur Accident", "SI Injured", "Open Drain", "Road Work Negligence"]
---

# കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ്  എസ്.ഐക്ക് പരിക്ക്

> **Lead Summary:** ആലക്കോട് ടൗണിൽ റോഡരികിലെ ഓവുചാൽ കുഴിയിൽ വീണ് പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റു. ആലക്കോട് പോലീസ് സ്റ്റേഷനിലെ പ്രോബേഷൻ എസ്.ഐ തിരുവനന്ത പുരം വെമ്പായം സ്വദേശി സുബോദി നാണ് പരിക്കേറ്റത്. രാത്രി 9.15 ഓടെ ടൗണിൽ ഒറ്റത്തൈ റോഡിലെ ഓവുചാലിൽ വീണാണ് അപകടം.

## Article Content

ആലക്കോട് ടൗണിൽ റോഡരികിലെ ഓവുചാൽ കുഴിയിൽ വീണ് പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റു. ആലക്കോട് പോലീസ് സ്റ്റേഷനിലെ പ്രോബേഷൻ എസ്.ഐ തിരുവനന്ത പുരം വെമ്പായം സ്വദേശി സുബോദി നാണ് പരിക്കേറ്റത്. രാത്രി 9.15 ഓടെ ടൗണിൽ ഒറ്റത്തൈ റോഡിലെ ഓവുചാലിൽ വീണാണ് അപകടം.

നടുവേദനയെത്തുടർന്ന് സമീപത്തെ സ്ഥാപനത്തിൽ തിരുമ്മ് ചികിത്സയ്ക്കായി പോയതായിരുന്നു. നടന്നുപോകുന്നതിനിടെ കാൽ തെറ്റി ഓവുചാലിലെ കുഴിയിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന വരും, ഈ സമയം റോഡിലുണ്ടായിരുന്നവരും ചേർന്നാണ് അദേഹത്തെ രക്ഷപ്പെടുത്തിയത്. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

വാരിയെല്ലിനും തലക്കും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ആലക്കോട്- ഒറ്റത്തൈ- കാപ്പിമല റോഡിന്റെ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ടൗണിൽ നിർമ്മിച്ചു കലുങ്കിനോട് ചേർന്നുള്ള ഓവുചാലിന് സ്ലാബ് സ്ഥാപിക്കാതെ ബന്ധപ്പെട്ട അധികൃതർ തുടരുന്ന അനാസ്ഥ ഇവിടെ അപകടങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്.

മെയിൻ റോഡിൽ നിന്ന് മോറാനി പാലത്തിലേക്ക് കുട്ടികൾ ഉൾപ്പെടെ ദിവസവും നിരവധി യാത്രക്കാർ നടന്നുപോകുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. ആറടിയോളം താഴ്ചയുള്ള വലിയ കുഴിയായാണ് ഇവിടെ ഓവു ചാൽ സ്ഥിതി ചെയ്യുന്നത്. മാസങ്ങളായി കലുങ്ക് നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാതെ ഇഴഞ്ഞു നീങ്ങുകയാണ്.

ഓവുചാലിന് ഇതുവരെയും സ്ലാബ് സ്ഥാപിക്കുന്നതിനും കരാറുകാർ തയ്യാറായിട്ടില്ല. ഇതോടെ ഇനിയും അപകടങ്ങൾ സംഭവിക്കുമെന്ന സ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നത്. ഇത് ജനങ്ങളിൽ ഏറെ പ്രതിഷേധമുയർത്തിയിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374216/kannur-si-injured-after-falling-into-open-drain-at-alakode-locals-protest-negligence)