---
title: "നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ"
english_title: "Dr MK Ram Arrested Again in Nithin Raj Death Case Kannur Dental College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374197/dr-mk-ram-arrested-again-in-nithin-raj-death-case-kannur-dental-college"
published_at: "2026-07-23T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5da93999847_anjarakandy-nithin-raj-death-case-dr-mk-ram-arrest.jpg"
keywords: ["Nithin Raj Case", "Dr MK Ram Arrest", "Kannur Dental College", "Crime Branch", "Thalassery Court"]
---

# നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ്.

## Article Content

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ്.

കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡോ. റാമിനെ പിടികൂടിയിരുന്നു. എന്നാൽ അറസ്റ്റിലെ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിട്ടു.

ഇതിന് പിന്നാലെ കോടതി അനുമതിയോടെ വീണ്ടും ഡോ. റാമിനെ കസ്റ്റഡിയിലെടുത്ത ക്രൈം ബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു.

നിതിൻ രാജിന്റെ മരണത്തിൽ ഗൂഢാലോചനയും പീഡനവും ആരോപിച്ച് കുടുംബം നൽകിയ പരാതിയിലാണ് കേസ്. മുഖ്യപ്രതിയായ ഡോ. റാമിന്റെ പങ്ക് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.

കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായും കൂടുതൽ ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374197/dr-mk-ram-arrested-again-in-nithin-raj-death-case-kannur-dental-college)