---
title: "നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്"
english_title: "SFI Calls Nationwide Education Bandh on July 24 Demanding Dharmendra Pradhan's Resignation  "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374179/sfi-calls-nationwide-education-bandh-on-july-24-demanding-dharmendra-pradhans-resignation"
published_at: "2026-07-23T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61c7e50824f_sfi-nationwide-education-bandh-dharmendra-pradhan-neet.jpg"
keywords: []
---

# നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

> **Lead Summary:** കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നാളെ (ജൂലൈ 24, വെള്ളിയാഴ്ച) രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുമാണ് അഖിലേന്ത്യ പഠിപ്പ് മുടക്ക് സമരം.

## Article Content

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നാളെ (ജൂലൈ 24, വെള്ളിയാഴ്ച) രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുമാണ് അഖിലേന്ത്യ പഠിപ്പ് മുടക്ക് സമരം.

ജൂലൈ 25, 26 തീയതികളിൽ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 'മെലഡി' ചോക്ലേറ്റ് വിതരണം ചെയ്യുമെന്നും എസ് എഫ് ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വ്യക്തമാക്കി.

പോലീസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ വെള്ളിയാഴ്‌ച ആഹ്വാനം ചെയ്‌ത പഠിപ്പ്‌ മുടക്ക്‌ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ പറഞ്ഞു.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു. നാളെ ഫ്രറ്റേണിറ്റി മൂവ്മെന്റും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374179/sfi-calls-nationwide-education-bandh-on-july-24-demanding-dharmendra-pradhans-resignation)