---
title: "മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ  യുവാവിനെതിരെ കേസെടുത്തു"
english_title: "Makunnu Traffic Jam Assault Case: Police Book Thalassery Youth for Attacking Trader"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374095/makunnu-traffic-jam-assault-case-police-book-thalassery-youth-for-attacking-trader"
published_at: "2026-07-23T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61bfb40e907_makunnu-traffic-jam-assault-trader-attacked.jpg"
keywords: []
---

# മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ  യുവാവിനെതിരെ കേസെടുത്തു

> **Lead Summary:** മേക്കുന്ന്:മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം.തലശേരി സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു

## Article Content

മേക്കുന്ന്:മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം.തലശേരി സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു

മേക്കുന്ന് സൈനാസിൽ ടി.എൻ നൗഫൽ (49) നൽകിയ പരാതിയിലാണ് തലശേരി പുന്നോൽ അൽ സലാഹിൽ മുഹമ്മദ് ഫവാസി(22) നെതിരേ പൊലിസ് കേസെടുത്തത്.

മേക്കുന്ന് ബസ് സ്റ്റോപ്പിന് സമീപം ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കാൻ നൗഫൽ ഇടപെട്ടിരുന്നു. ഇതിനിടയിൽ കാർ മാറ്റാൻ ആവശ്യപ്പെട്ടതിലുള്ള വിരോധത്തെ തുടർന്ന് കാറിലുണ്ടായിരുന്ന മുഹമ്മദ് ഫവാസ് നൗഫലിനെ മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിൽ പരുക്കേറ്റ നൗഫൽ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374095/makunnu-traffic-jam-assault-case-police-book-thalassery-youth-for-attacking-trader)