---
title: "പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്"
english_title: "Pariyaram Medical College Ambulance Drivers Clash: Police Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374089/pariyaram-medical-college-ambulance-drivers-clash-police-case-registered"
published_at: "2026-07-23T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61b645a12d8_pariyaram-medical-college-ambulance-drivers-clash-police-case.jpg"
keywords: ["Pariyaram Medical College", "Ambulance Drivers Clash", "Pariyaram Police", "Medical College Violence"]
---

# പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

> **Lead Summary:** പരിയാരം: പരിയാരം ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് കേസെടുത്തു.ജൂൺ 16ന് രാത്രി 9.30 മണിയോടെയാണ് സംഭവം.

## Article Content

പരിയാരം: പരിയാരം ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് കേസെടുത്തു.ജൂൺ 16ന് രാത്രി 9.30 മണിയോടെയാണ് സംഭവം.

മണ്ടൂർ കുന്നുമ്പ്രം ചുള്ളേരി വീട്ടിലെ കെ.വി. ശ്രീലേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരിമ്പം സ്വദേശിയും പരിയാരം മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവറുമായ വിനു എന്ന വിദിനെതിരെയാണ് പൊലീസ് കേസെടുത്തത്.

ആംബുലൻസ് ഡ്രൈവർമാർ വിശ്രമിക്കുന്ന ഇരിപ്പിടത്തിൽ നിന്ന് പ്രതി തന്നെ തള്ളിയിട്ട് കൈ കൊണ്ട് മുഖത്തും ശരീരത്തിലും ആക്രമിക്കുകയും പിന്നീട് കല്ലെടുത്തെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് ശ്രീലേഷിൻ്റെ പരാതി. സംഘർഷത്തിനിടെ ഇരുവരും പരസ്പരം ആക്രമിച്ചതായി പറയുന്നു.

ഇതിന് മുമ്പ് വിദു നൽകിയ പരാതിയിൽ ശ്രീലേഷിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ പരിയാരം പൊലീസ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജ് പരിസരത്തെ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള തർക്കം പതിവാകുന്നതിൽ ആശുപത്രി അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374089/pariyaram-medical-college-ambulance-drivers-clash-police-case-registered)