---
title: "കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം"
english_title: "Kannur School Bus Vandalised | Govt Girls School Bus Damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373994/kannur-school-bus-vandalised-govt-girls-school-bus-damaged"
published_at: "2026-07-22T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60dd76eadb5_Untitled-4_copy.jpg"
keywords: ["Kannur news", "School bus vandalised", "Payyambalam Girls School", "K Sudhakaran"]
---

# കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

> **Lead Summary:** കണ്ണൂർ: നഗരത്തിലെ പയ്യാമ്പലം ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൂൾ ബസ് തകർത്ത നിലയിൽ കണ്ടെത്തി.

## Article Content

കണ്ണൂർ: നഗരത്തിലെ പയ്യാമ്പലം ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൂൾ ബസ് തകർത്ത നിലയിൽ കണ്ടെത്തി.

രാവിലെ 6 മണിയോടെയാണ് ബസിന്റെ ചില്ലുകൾ തകർന്നതായി അധികൃതർ കണ്ടത്. കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സാണിത്.സംഭവത്തിൽ സ്‌കൂൾ കെട്ടിടത്തിലെ ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്.

സ്‌കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്. ആരാണ് ഇതിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373994/kannur-school-bus-vandalised-govt-girls-school-bus-damaged)