---
title: "തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്"
english_title: "Thalassery Accident | Ceiling Collapses on Migrant Workers, 3 Injured in Chala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373979/thalassery-accident-ceiling-collapses-on-migrant-workers-3-injured-in-chala"
published_at: "2026-07-22T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60ba2411ade_thalassery-ceiling-collapse-migrant-workers.jpg"
keywords: ["ceiling collapse", "migrant workers", "Chala", "Accident", "Thalassery"]
---

# തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

> **Lead Summary:** തലശേരി: ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 2.30 മണിയോടെ ചാലിൽ കസ്റ്റംസ് റോഡിലെ താമസയോഗ്യമല്ലാത്ത പഴയ കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. ബീഹാർ സ്വദേശി സിറാജ്, ബംഗാൾ സ്വദേശികളായ ഷക്കീൽ, കൈസ എന്നിവർക്കാണ് പരിക്കേറ്റത്. മൂവർക്കും തലയിലും ദേഹത്തും പരിക്കുകളുണ്ട്.

## Article Content

തലശേരി: ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 2.30 മണിയോടെ ചാലിൽ കസ്റ്റംസ് റോഡിലെ താമസയോഗ്യമല്ലാത്ത പഴയ കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. ബീഹാർ സ്വദേശി സിറാജ്, ബംഗാൾ സ്വദേശികളായ ഷക്കീൽ, കൈസ എന്നിവർക്കാണ് പരിക്കേറ്റത്. മൂവർക്കും തലയിലും ദേഹത്തും പരിക്കുകളുണ്ട്.

പരിക്കേറ്റവരെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവ സമയത്ത് മുറിയിൽ വേറെയും തൊഴിലാളികൾ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടം തൊഴിലാളികൾക്ക് താമസിക്കാൻ നൽകിയതാണെന്നാണ് വിവരം. കെട്ടിടത്തിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

അപകടത്തെ തുടർന്ന് സ്ഥലത്ത് പോലീസും നഗരസഭാ അധികൃതരും എത്തി പരിശോധന നടത്തി. നഗരത്തിലെ പഴയതും ജീർണിച്ചതുമായ കെട്ടിടങ്ങളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്നത് സംബന്ധിച്ച് പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373979/thalassery-accident-ceiling-collapses-on-migrant-workers-3-injured-in-chala)