---
title: "ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ"
english_title: "2 Arrested in Vadakara Kurumba with MDMA and Cannabis | DANSAF Police Raid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373926/2-arrested-in-vadakara-kurumba-with-mdma-and-cannabis-dansaf-police-raid"
published_at: "2026-07-22T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60845546a08_6a60734e04466_vadakara-kurumba-mdma-cannabis-arrest-2-held-vehicle-seized.jpg"
keywords: ["MDMA seizure Kerala", "Vadakara police", "cannabis arrest", "Panur", "Pannyannur"]
---

# ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ

> **Lead Summary:** പാനൂർ: കുറുമ്പ പ്രദേശത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി രണ്ടുപേരെ ഡാൻസാഫ് സംഘവും വടകര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പാനൂർ കാറാലത്തെരു സൈം ഹൗസിലെ ഷിജാസ് , പന്ന്യന്നൂർ സഹീറ മൻസിലിലെ സിറാജ് എന്നിവരാണ് പിടിയിലായത്.

## Article Content

പാനൂർ: കുറുമ്പ പ്രദേശത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി രണ്ടുപേരെ ഡാൻസാഫ് സംഘവും വടകര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പാനൂർ കാറാലത്തെരു സൈം ഹൗസിലെ ഷിജാസ് , പന്ന്യന്നൂർ സഹീറ മൻസിലിലെ സിറാജ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി കുറുമ്പയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സംശയാസ്പദമായി റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മഹീന്ദ്ര ജിറ്റോ വാഹനം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

പോലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡാൻസാഫ് സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന കവറിൽ നിന്ന് 15.776 ഗ്രാം കഞ്ചാവും, സിപ് ലോക്ക് കവറിൽ സൂക്ഷിച്ച ക്രിസ്റ്റൽ രൂപത്തിലുള്ള 3.182 ഗ്രാം MDMAയും കണ്ടെത്തി. ലഹരി കടത്തുന്നതിന് ഉപയോഗിച്ച മഹീന്ദ്ര ജിറ്റോ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ലഹരി എവിടെനിന്നാണ് എത്തിക്കുന്നതെന്നും ആർക്ക് വിതരണം നടത്തുന്നുണ്ടെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിയിലായ പ്രതികളെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373926/2-arrested-in-vadakara-kurumba-with-mdma-and-cannabis-dansaf-police-raid)