---
title: "പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു."
english_title: "Niram Arts and Sports Club Panniyannur Honors Writer and Cricketer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373912/niram-arts-and-sports-club-panniyannur-honors-writer-and-cricketer"
published_at: "2026-07-22T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6079dbd4ffa_panniyannur-niram-arts-sports-club-adharayanam.jpg"
keywords: ["Panniyannur", "Niram Club", "Karayi Rajan MLA"]
---

# പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു.

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആദരായനം സംഘടിപ്പിച്ചു. തലശ്ശേരി എം.എൽ.എ കാരായി രാജനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആദരായനം സംഘടിപ്പിച്ചു. തലശ്ശേരി എം.എൽ.എ കാരായി രാജനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

സമൂഹത്തിൽ മനുഷ്യബന്ധങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും മങ്ങലേൽക്കുന്ന ഈ കാലത്ത് നിറമുള്ള ഒരു സമൂഹത്തെയും വർണമുള്ള ഒരു ലോകത്തെയും സൃഷ്ടിക്കുക എന്നത് നമ്മുടെ കാലത്തോടുള്ള ഉത്തരവാദിത്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കാരായി രാജൻ എം.എൽ.എ പറഞ്ഞു.

പ്രമുഖ എഴുത്തുകാരൻ വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.നിറം ക്ലബ് സെക്രട്ടറി ബൈജു ഭാസ്കർ സ്വാഗതവും ട്രഷറർ സനൽ പറമ്പത്ത് നന്ദിയും പറഞ്ഞു.

പരിപാടിയിൽ പ്രശസ്ത കഥാകൃത്ത് എൻ. പ്രഭാകരനെയും ഇന്ത്യൻ ക്രിക്കറ്റ് താരം സൽമാൻ നിസാറിനെയും ക്ലബ് ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവും എം.എൽ.എ വിതരണം ചെയ്തു. നിരവധി നാട്ടുകാരും ക്ലബ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373912/niram-arts-and-sports-club-panniyannur-honors-writer-and-cricketer)