---
title: "തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ"
english_title: "Thalipparamba Bus Stand Bag Theft: Habitual Offender Arrested by Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373841/thalipparamba-bus-stand-bag-theft-habitual-offender-arrested-by-police"
published_at: "2026-07-22T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60310cb57f8_thalipparamba-bus-stand-theft-arrest-santosh-isaac.jpg"
keywords: ["Bag Theft", "Kerala Police", "Bus Stand Crime", "National Highway", "Kannur", "Arrest"]
---

# തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് കവർന്ന കേസിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏര്യം കണാരംവയൽ സ്വദേശി സന്തോഷ് ഐസക് ആണ് പിടിയിലായത്.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് കവർന്ന കേസിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏര്യം കണാരംവയൽ സ്വദേശി സന്തോഷ് ഐസക് ആണ് പിടിയിലായത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി. മനോജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇന്ന് ഉച്ചയോടെ എടക്കോത്ത് വെച്ച് പ്രതിയെ തന്ത്രപരമായി പിടികൂടിയത്. അഞ്ച് അടിപിടി കേസുകളിലും ഒരു കൊലക്കേസിലും പ്രതിയാണ് സന്തോഷ് ഐസക്.

ജൂലൈ 17-ന് പുലർച്ചെ 3.30നും 3.45നും ഇടയിൽ പന്നിയൂർ കസ്തൂരിപ്പറമ്പിലെ കെ.കെ. ജലീലിന്റെ ബാഗാണ് കവർന്നത്. ബാഗിൽ 12,000 രൂപ, മൊബൈൽ ഫോൺ, രണ്ട് ആധാർ കാർഡുകൾ എന്നിവ ഉണ്ടായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെയാണ് അന്വേഷണം ഊർജിതമായത്. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്പെക്ടർ എം. അജിത്കുമാർ, എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ.പി. മനോജ്, സീനിയർ സി.പി.ഒമാരായ പി.വി. വിജേഷ്, കമലേഷ്, സ്ക്വാഡ് അംഗങ്ങളായ ടി.വി. വിജേഷ്, പ്രമീഷ്, ഡ്രൈവർ സി.പി.ഒ രമേശൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373841/thalipparamba-bus-stand-bag-theft-habitual-offender-arrested-by-police)