---
title: "കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു"
english_title: "Kaduvathoor MGM Anti Drug Awareness Program Adaram 26 Student Felicitation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373747/kaduvathoor-mgm-anti-drug-awareness-program-adaram-26-student-felicitation"
published_at: "2026-07-21T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f408c4a26e_kaduvathoor-mgm-anti-drug-awareness-adaram-26-student.jpg"
keywords: ["Kaduvathoor", "MGM", "Anti Drug Awareness", "Adaram 26", "Nida Fathima NEET"]
---

# കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു

> **Lead Summary:** കടവത്തൂർ: ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്നതിനൊപ്പം വിദ്യാഭ്യാസ മികവ് കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനും എം.ജി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ആദരം 26' എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു.

## Article Content

കടവത്തൂർ: ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്നതിനൊപ്പം വിദ്യാഭ്യാസ മികവ് കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനും എം.ജി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ആദരം 26' എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു.

എം.ജി.എം. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയിഷ ചെറുമുക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ അഞ്ചാം റാങ്ക് നേടിയ നിദ ഫാത്തിമ, ഐ.ഐ.ടിയിൽ പ്രവേശനം നേടിയ ഷഫിൻ മുഹമ്മദ് എന്നിവരെ പ്രത്യേകം ആദരിച്ചു.

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, എൽ.എസ്.എസ്, യു.എസ്.എസ്, കെ.എൻ.എം. ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും ട്രോഫികൾ വിതരണം ചെയ്തു.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സുഹൈൽ കടമേരി മുഖ്യപ്രഭാഷണം നടത്തി. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചും യുവതലമുറ സ്വീകരിക്കേണ്ട ജാഗ്രതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

മുനീറ എ.സി., സമീറ ടീച്ചർ, സുബൈദ അറക്കൽ, ബാസില കെ., ശാദിയ അശ്റഫ് എന്നിവർ സംസാരിച്ചു. ലഹരിക്കെതിരായ കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ പരിപാടി നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും വലിയ പങ്കാളിത്തത്തോടെയാണ് നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373747/kaduvathoor-mgm-anti-drug-awareness-program-adaram-26-student-felicitation)