---
title: "വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "An elderly man was found hanging in his bedroom in Vadakara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373573/an-elderly-man-was-found-hanging-in-his-bedroom-in-vadakara"
published_at: "2026-07-20T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e140d2932d_thottilpalam-youth-found-hanging-dead-namish-pidikkapppara.jpg"
keywords: []
---

# വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വടകര:വടകര ആയഞ്ചേരിയിൽ വയോധികനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി പീടിയേക്കൽ വീട്ടിൽ മുഹമ്മദലി പി.കെ ആണ് മരണപ്പെട്ടത്.

## Article Content

വടകര:വടകര ആയഞ്ചേരിയിൽ വയോധികനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി പീടിയേക്കൽ വീട്ടിൽ മുഹമ്മദലി പി.കെ ആണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും വൈകുന്നേരം 3 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ സീലിങ്ങിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടനടി വീട്ടുകാർ കെട്ടഴിച്ച് ആയഞ്ചേരിയിലെ ആസ്പിയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .

ഏതോ മാനസിക വിഷമത്തെ തുടർന്നാണ് മുഹമ്മദലി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373573/an-elderly-man-was-found-hanging-in-his-bedroom-in-vadakara)