---
title: "നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം റാങ്ക് ;  കടവത്തൂരിന്റെ അഭിമാനമായി നിദ ഫാത്തിമ."
english_title: "Nida Fathima from Kadavathur Secures 5th Rank in NEET Kerala, 234th National Rank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373533/nida-fathima-from-kadavathur-secures-5th-rank-in-neet-kerala-234th-national-rank"
published_at: "2026-07-20T15:28:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5df1d804289_Untitled-2_copy.jpg"
keywords: ["NEET Result", "Kerala Rank", "Nida Fathima", "Kadavathur", "PKM HSS", "Medical Entrance"]
---

# നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം റാങ്ക് ;  കടവത്തൂരിന്റെ അഭിമാനമായി നിദ ഫാത്തിമ.

> **Lead Summary:** കടവത്തൂർ: രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം റാങ്ക് നേടി കടവത്തൂരുകാരി നിദ ഫാത്തിമ അഭിമാനമായി മാറി. ദേശീയ തലത്തിൽ 234-ാം റാങ്കും നിദ സ്വന്തമാക്കി.

## Article Content

കടവത്തൂർ: രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം റാങ്ക് നേടി കടവത്തൂരുകാരി നിദ ഫാത്തിമ അഭിമാനമായി മാറി. ദേശീയ തലത്തിൽ 234-ാം റാങ്കും നിദ സ്വന്തമാക്കി.

താഴെപീടിക സ്വദേശികളായ കുഞ്ഞബ്ദുള്ളയുടെയും സക്കീനയുടെയും മകളാണ് നിദ. കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലാണ് നിദ എസ്.എസ്.എൽ.സിയും പ്ലസ് ടുവും പൂർത്തിയാക്കിയത്. സ്കൂൾ പഠനത്തിന് ശേഷം നീറ്റ് പരീക്ഷയ്ക്കായി കഠിനമായി തയ്യാറെടുത്ത് മികച്ച വിജയം നേടുകയായിരുന്നു.

> "കുടുംബത്തിന്റെ നിരന്തര പ്രോത്സാഹനവും അധ്യാപകരുടെ കൃത്യമായ മാർഗനിർദേശവുമാണ് ഈ നേട്ടത്തിന് പിന്നിൽ" എന്ന് നിദ പറഞ്ഞു. കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് വിജയത്തിന്റെ താക്കോൽ എന്നും അവർ കൂട്ടിച്ചേർത്തു.നിദയുടെ സഹോദരങ്ങൾ നൂറുൽ അമീനും നൈമ നൂറിയുമാണ്. വീട്ടിലെ എല്ലാവരും നിദയുടെ പഠനത്തിന് പൂർണ പിന്തുണ നൽകിയിരുന്നു.

നിദ ഫാത്തിമയുടെ ഈ നേട്ടം കടവത്തൂരിനും മുഴുവൻ നാടിനും അഭിമാന നിമിഷമാണ്. മെഡിക്കൽ പഠനത്തിലും മികവ് തെളിയിച്ച് സമൂഹത്തിന് മാതൃകയാകട്ടെയെന്ന് നാട്ടുകാരും അധ്യാപകരും ആശംസിച്ചു. നിദയുടെ വിജയം കഠിനാധ്വാനം ചെയ്യുന്ന മറ്റ് വിദ്യാർത്ഥികൾക്കും പ്രചോദനമാകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373533/nida-fathima-from-kadavathur-secures-5th-rank-in-neet-kerala-234th-national-rank)