---
title: "പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Ayurveda Medical Camp Held at Panniyannur Arayakool UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373508/ayurveda-medical-camp-held-at-panniyannur-arayakool-up-school"
published_at: "2026-07-20T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ddce57f5cb_panniyannur-ayurveda-medical-camp-arayakool.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവ സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അരയാക്കൂൽ യു.പി സ്കൂളിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത് പരിശോധന നടത്തി.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവ സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അരയാക്കൂൽ യു.പി സ്കൂളിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത് പരിശോധന നടത്തി.

സ്ത്രീ രോഗ വിഭാഗം, ജനറൽ മെഡിസിൻ വിഭാഗം, ജീവിത ശൈലി രോഗ വിഭാഗം എന്നിവിടങ്ങളിലായി സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടന്നു. പ്രമേഹം, രക്തസമ്മർദ്ദം, സന്ധിവാതം, സ്ത്രീകളിലെ ഹോർമോൺ തകരാറുകൾ എന്നിവയ്ക്ക് ആയുർവേദ ചികിത്സയെക്കുറിച്ച് ഡോക്ടർമാർ നിർദേശങ്ങൾ നൽകി.

ക്യാമ്പിന്റെ ഉദ്ഘാടനം പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ നിർവഹിച്ചു. ആയുർവേദ ചികിത്സയുടെ പ്രാധാന്യവും ജീവിതശൈലി രോഗങ്ങൾ തടയാനുള്ള മാർഗങ്ങളും അവർ സംസാരത്തിൽ എടുത്തുപറഞ്ഞു.

> ഡോ. ജ്യോതി ജേക്കബ് "ജീവിത ശൈലി രോഗങ്ങളും ആയുർവേദ പരിഹാരങ്ങളും" എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. പോഷകാഹാരം, വ്യായാമം, യോഗ, ദിനചര്യ എന്നിവയിലൂടെ രോഗങ്ങൾ നിയന്ത്രിക്കാമെന്ന് അവർ വിശദീകരിച്ചു.

ചടങ്ങിൽ വാർഡംഗം പി.എം ലീന അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ നസീർ ഇടവലത്ത്, ടി. സോമനാഥൻ, കെ. ലീല, കെ.കെ ജിനിഷ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പി.ടി.കെ പ്രേമൻ സ്വാഗതവും, ഡോ. കെ.വി ചൈതന്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373508/ayurveda-medical-camp-held-at-panniyannur-arayakool-up-school)