---
title: "നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം"
english_title: "PKI Care Eye Hospital Signs MoU with Kayyalakkathu Koottam for 'Kanvettam' Eye Care Project"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373225/pki-care-eye-hospital-signs-mou-with-kayyalakkathu-koottam-for-kanvettam-eye-care-project"
published_at: "2026-07-18T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b662e11f9e_pki-care-kanvettam-project-kayyalakkathu.jpg"
keywords: []
---

# നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

> **Lead Summary:** പാനൂർ:പീ കെ ഐ കെയർ ആശുപത്രിയും, കയ്യാലക്കകത്തു കൂട്ടം കുടുംബ കൂട്ടായ്മയും കൈകോർത്തു.പൗരാണിക പ്രശസ്ത കുടുംബ കൂട്ടായമയായ കയ്യാലകത്തു കൂട്ടം പീ കെ ഐ കെയർ ആശുപത്രിയുടെ കൺവെട്ടം പദ്ധതിയിൽ അംഗമായി.

## Article Content

പാനൂർ:പീ കെ ഐ കെയർ ആശുപത്രിയും, കയ്യാലക്കകത്തു കൂട്ടം കുടുംബ കൂട്ടായ്മയും കൈകോർത്തു.പൗരാണിക പ്രശസ്ത കുടുംബ കൂട്ടായമയായ കയ്യാലകത്തു കൂട്ടം പീ കെ ഐ കെയർ ആശുപത്രിയുടെ കൺവെട്ടം പദ്ധതിയിൽ അംഗമായി.

നേത്ര പരിചരണവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും പീ കെ കണ്ണാശുപത്രിയുടെ കൺവെട്ടം പദ്ധതിയിലൂടെ നടത്തുമെന്ന് ധാരണ പത്രം ഒപ്പുവച്ചു പരസ്പരം കൈമാറി.

കയ്യാലക്കകത്തു കൂട്ടം കൂട്ടായ്മയുടെ പ്രസിഡന്റ് കെ ഇബ്രാഹിം , ട്രെഷറർ ഹസ്സൻകുട്ടി , കൺവീനർ നജീബ് , ജോയിന്റ് സെക്രട്ടറി അസർ ഷമീം , മെമ്പർ അറഫാത് , ജി സി സി കോർഡിനേറ്റർ മുഹമ്മദ് ഫർഹാൻ എന്നിവരും പി കെ കണ്ണാശുപതിക്കു വേണ്ടി അഡ്മിൻ മാനേജർ മുഹമ്മദ് അലി അബൂബക്കർ , മെഡിക്കൽ ഡയറക്ടർ ഡോക്ടർ ജസീന , ജനറൽ മാനേജർ ദീപക് മേനോൻ , സെന്റർ ഹെഡ് നിധിന രഘുനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373225/pki-care-eye-hospital-signs-mou-with-kayyalakkathu-koottam-for-kanvettam-eye-care-project)