---
title: "തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ  യുവാവ് പിടിയില്‍ "
english_title: "Man Arrested for Harassing Women at Thalassery New Bus Stand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373062/man-arrested-for-harassing-women-at-thalassery-new-bus-stand"
published_at: "2026-07-17T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a58df97000_thalassery-bus-stand-women-harassment-arrest-kasaragod-man.jpg"
keywords: ["Women Safety", "Kasaragod Arrest", "Sexual Harassment", "Thalassery", "Police"]
---

# തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ  യുവാവ് പിടിയില്‍ 

> **Lead Summary:** തലശ്ശേരി: പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്ത്രീകൾക്ക് നേരെ ലൈംഗികച്ചേഷ്ടകളും ശല്യങ്ങളും നടത്തിയ യുവാവിനെ തലശ്ശേരി പൊലീസ് പിടികൂടി.കാസർകോട് സൗത്ത് തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽനാസർ മാടമ്പില്ലത്ത് ആണ് അറസ്റ്റിലായത്.

## Article Content

തലശ്ശേരി: പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്ത്രീകൾക്ക് നേരെ ലൈംഗികച്ചേഷ്ടകളും ശല്യങ്ങളും നടത്തിയ യുവാവിനെ തലശ്ശേരി പൊലീസ് പിടികൂടി.കാസർകോട് സൗത്ത് തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽനാസർ മാടമ്പില്ലത്ത് ആണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയ്ക്ക് 2.20-ഓടെയാണ് സംഭവം. തലശ്ശേരി പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ആൽമര പരിസരത്ത് വച്ചാണ് യുവാവ് സ്ത്രീകളോട് മോശമായി പെരുമാറിയത്.

എസ്.ഐ കെ. അശ്വതിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഈ പ്രദേശത്ത് പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സ്ത്രീകൾ നിൽക്കുന്ന സ്ഥലത്ത് പ്രതി മോശമായി പെരുമാറുന്നതും ലൈംഗികച്ചേഷ്ടകൾ കാണിക്കുന്നതും കണ്ട പൊലീസ് ഉടൻ തന്നെ ഇടപെട്ടു.

പ്രതിയെ സ്ഥലത്തു നിന്ന് പിന്തിരിപ്പിച്ച ശേഷം കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിനും നിയമ നടപടികൾക്കും ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ശല്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373062/man-arrested-for-harassing-women-at-thalassery-new-bus-stand)