---
title: "പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി."
english_title: "Ramayana Month Inaugurated at Poiloor Thaliyantavida Sree Dharmashastha Bhagavathy Temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372930/ramayana-month-inaugurated-at-poiloor-thaliyantavida-sree-dharmashastha-bhagavathy-temple"
published_at: "2026-07-17T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59e7309bd11_poiloor-thaliyantavida-temple-ramayana-month.jpg"
keywords: []
---

# പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി.

> **Lead Summary:** പൊയിലൂർ: തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കം.ക്ഷേത്ര പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത പ്രഭാഷകൻ വേണു ദാസ് മൊകേരി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം രാമായണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കർക്കിടക മാസത്തിലെ വായനയുടെ മഹത്വത്തെ കുറിച്ചും പ്രഭാഷണം നടത്തി.

## Article Content

പൊയിലൂർ: തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കം.ക്ഷേത്ര പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത പ്രഭാഷകൻ വേണു ദാസ് മൊകേരി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം രാമായണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കർക്കിടക മാസത്തിലെ വായനയുടെ മഹത്വത്തെ കുറിച്ചും പ്രഭാഷണം നടത്തി.

കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന പരിപാടിയിൽ നിരവധി ഭക്തരാണ് പങ്കെടുത്തത്.

ചടങ്ങിൽ കെ.ടി രാഗേഷ്, കെ.സി ജിറേഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. രാമായണ പാരായണത്തിലൂടെ സമൂഹത്തിൽ നന്മയും സ്നേഹവും വളർത്തിയെടുക്കാൻ കഴിയണമെന്ന് അവർ അഭിപ്രായപ്പെട്ടു.

എം.പി വേണുഗോപാൽ സ്വാഗതവും എം.പി നിധീഷ് നന്ദിയും പറഞ്ഞു. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പരിപാടിക്ക് നേതൃത്വം നൽകി.

ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി ദിവസവും രാമായണ പാരായണവും പ്രഭാഷണങ്ങളും ക്ഷേത്രത്തിൽ സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372930/ramayana-month-inaugurated-at-poiloor-thaliyantavida-sree-dharmashastha-bhagavathy-temple)