---
title: "തൊട്ടിൽപ്പാലത്ത്   മധ്യവയസ്‌ക വീടിനുള്ളിൽ  തൂങ്ങി മരിച്ചു"
english_title: "Woman Found Dead in Thottilpalam Chetupoyil Home, Police Register Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372926/woman-found-dead-in-thottilpalam-chetupoyil-home-police-register-case"
published_at: "2026-07-17T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59e2d3cb8bb_thottilpalam-chetupoyil-woman-found-dead-shaila-police-case.jpg"
keywords: ["Thottilpalam", "Suicide", "Case"]
---

# തൊട്ടിൽപ്പാലത്ത്   മധ്യവയസ്‌ക വീടിനുള്ളിൽ  തൂങ്ങി മരിച്ചു

> **Lead Summary:** തൊട്ടിൽപാലം: ചേറ്റുപൊയിൽ മൊയിലോത്തറ സ്വദേശിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തൊട്ടിൽപാലം: ചേറ്റുപൊയിൽ മൊയിലോത്തറ സ്വദേശിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഷൈല (58) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഷൈലയെ വീടിനുള്ളിലെ ഓഫീസ് മുറിയിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ ബന്ധുക്കൾ കണ്ടത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിവരം തൊട്ടിൽപാലം പോലീസിനെ അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി *കുറ്റ്യാടി താലൂക്ക് ആശുപത്രി*യിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.സംസ്കാരം ഇന്നലെ വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടന്നു.

ഭർത്താവ്: പരേതനായ രാജൻ.മക്കൾ: രജിന, രജിഷ, രഗിൽ.മരുമക്കൾ: അനൂപ് (കൈവേലി), അനിൽ (കുണ്ടുതോട്).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372926/woman-found-dead-in-thottilpalam-chetupoyil-home-police-register-case)