---
title: "മൊകേരി തങ്ങൾ പീടികയിൽ വച്ച്  മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾ"
english_title: "Money Dispute Leads to Assault in Mokeri Thangal Peedika: Two Youths File Cross Complaints"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372909/money-dispute-leads-to-assault-in-mokeri-thangal-peedika-two-youths-file-cross-complaints"
published_at: "2026-07-17T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59d5cf7a235_mokeri-thangal-peedika-assault-money.jpg"
keywords: ["Mokeri", "Thangal Peedika", "Assault Case", "Elankode", "Case"]
---

# മൊകേരി തങ്ങൾ പീടികയിൽ വച്ച്  മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾ

> **Lead Summary:** മൊകേരി തങ്ങൾ പീടികയിൽ വച്ച് മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾഎലാങ്കോട് കണ്ണോളിൽ ഹൗസിൽ കെ.ശ്രീമിൻ ആണ് പരാതിയുമായി രംഗത്തെത്തിയത്.

## Article Content

മൊകേരി തങ്ങൾ പീടികയിൽ വച്ച് മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾഎലാങ്കോട് കണ്ണോളിൽ ഹൗസിൽ കെ.ശ്രീമിൻ ആണ് പരാതിയുമായി രംഗത്തെത്തിയത്.

സഹ്റ സ്കൂൾ ഗ്രൗണ്ടിൽ വച്ച് കെ.കെ റാഷിദ് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. ശ്രീമിനിന്റെ പാർട്ണർഷിപ്പിലുള്ള വണ്ടി ആക്സിഡന്റായതിന് കൊടുക്കാമെന്ന് പറഞ്ഞ തുകയിൽ ബാക്കി വന്ന 20,000 രൂപ തിരിച്ചു ചോദിച്ചതിലുള്ള വിരോധത്തിൽ മർദിച്ചതായാണ് പരാതി.സംഭവത്തെ തുടർന്ന് ശ്രീമിന് നിസാര പരിക്കുകൾ സംഭവിച്ചതായും പറയുന്നു.

എന്നാൽ ഇതേ സംഭവത്തിൽ കെ.കെ റാഷിദും ശ്രീമിനെതിരെ പരാതിയുമായി പാനൂർ പോലീസ് സ്റ്റേഷനിൽ എത്തി. പണമിടപാടിലെ തർക്കത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നും തനിക്കും പരിക്കേറ്റെന്നുമാണ് റാഷിദിന്റെ മൊഴി.

രണ്ട് പരാതികളും ലഭിച്ചതിനെ തുടർന്ന് പാനൂർ പോലീസ് ഇരുവർക്കുമെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ ദൃക്സാക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372909/money-dispute-leads-to-assault-in-mokeri-thangal-peedika-two-youths-file-cross-complaints)