---
title: "തൊട്ടിൽപ്പാലത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young Man Found Dead in Thottilpalam, Police Launch Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372710/young-man-found-dead-in-thottilpalam-police-launch-investigation"
published_at: "2026-07-16T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a588635c2c00_thottilpalam-youth-found-hanging-dead-namish-pidikkapppara.jpg"
keywords: ["Suicide", "Thottilpalam", "Kozhikode", "Police"]
---

# തൊട്ടിൽപ്പാലത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തൊട്ടിൽപ്പാലം: വണ്ണാത്തിച്ചിറ പീടികപ്പാറയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതി സ്വദേശി നാണുവിന്റെ മകൻ നമീഷ് ആണ് മരണപ്പെട്ടത്.

## Article Content

തൊട്ടിൽപ്പാലം: വണ്ണാത്തിച്ചിറ പീടികപ്പാറയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതി സ്വദേശി നാണുവിന്റെ മകൻ നമീഷ് ആണ് മരണപ്പെട്ടത്.

ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നമീഷിനെ പീടികപ്പാറ ഉന്നതിയിലുള്ള വീട്ടിലെ ഫാനിന്റെ ഹൂക്കിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വീട്ടിലുണ്ടായിരുന്നവരാണ് ആദ്യം കണ്ടത്.

ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ നമീഷിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.

സംഭവമറിഞ്ഞ് തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372710/young-man-found-dead-in-thottilpalam-police-launch-investigation)