---
title: "വടകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്"
english_title: "Auto Rickshaw Accident in Vadakara: Driver Dies, Two Passengers Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372705/auto-rickshaw-accident-in-vadakara-driver-dies-two-passengers-injured"
published_at: "2026-07-16T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a588207c39fd_vadakara-auto-rickshaw-accident-driver-dies.jpg"
keywords: ["Auto Rickshaw", "Death", "Vatakara", "Accident"]
---

# വടകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** വടകര: കോട്ടപ്പള്ളിക്ക് സമീപം തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവള്ളൂർ പുതുശ്ശേരി താഴക്കുനി സ്വദേശി സജീന്ദ്രൻ ആണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാർക്ക് പരിക്ക്

## Article Content

വടകര: കോട്ടപ്പള്ളിക്ക് സമീപം തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവള്ളൂർ പുതുശ്ശേരി താഴക്കുനി സ്വദേശി സജീന്ദ്രൻ ആണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാർക്ക് പരിക്ക്

ഇന്നലെ വൈകുന്നേരം 6.45-ഓടെയാണ് അപകടം സംഭവിച്ചത്. തിരുവള്ളൂരിൽ നിന്ന് കോട്ടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ തുമ്പോളിമുക്കിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വാഹനത്തിന്റെ വേഗതയും റോഡിന്റെ വളവും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജീന്ദ്രനെ നാട്ടുകാർ ഉടൻ തന്നെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്കും നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

സംഭവമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സജീന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372705/auto-rickshaw-accident-in-vadakara-driver-dies-two-passengers-injured)