---
title: "ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ"
english_title: "operation-thunder-kannur-drug-peddler-arrested-heroine-ganja"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372614/operation-thunder-kannur-drug-peddler-arrested-heroine-ganja"
published_at: "2026-07-15T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57b33db056b_operation-thunder-kannur-drug-peddler-arrested-heroine-ganja.jpg"
keywords: ["Operation Thunder", "Excise Raid", "Drug Arrest", "Ganja", "Heroin", "Kannur Town"]
---

# ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

> **Lead Summary:** > കണ്ണൂർ: "ഓപ്പറേഷൻ തണ്ടർ" എൻഫോഴ്സ്മെന്റിന്റെഭാഗമായി കണ്ണൂർ ടൗണിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ പിടിയിലായി.

## Article Content

> കണ്ണൂർ: "ഓപ്പറേഷൻ തണ്ടർ" എൻഫോഴ്സ്മെന്റിന്റെഭാഗമായി കണ്ണൂർ ടൗണിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ പിടിയിലായി.

കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ്യുടെ നേതൃത്വത്തിലുള്ള സംഘവും കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തിയത്.

സവോയ് ബിയർ പാർലറിന് സമീപം KL13 AX 3208 TVS Jupiter ZX സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന *കൊച്ചുണ്ണി സജീർ എന്ന സജീർ സി.സി (34)*യെയാണ് അറസ്റ്റ് ചെയ്തത്.

സ്കൂട്ടറിൽ നിന്ന് 5 ഗ്രാം കഞ്ചാവും 1.925 ഗ്രാം ഹെറോയിനും കണ്ടെടുത്തു. മയക്കുമരുന്ന് വിറ്റുകിട്ടിയ 11,000 രൂപയും പ്രതിയുടെ കൈവശമുണ്ടായിരുന്നു.സംഭവത്തിൽ NDPS ആക്ട് പ്രകാരം CR NO 60/26 ആയി കേസ് രജിസ്റ്റർ ചെയ്തു.

പരിശോധനാ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സന്തോഷ് ടി, സന്തോഷ് എം.കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുജിത്ത് ഇ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർമാരായ ബഷീർ സി.വി, ആദർശ് പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവരും ഉണ്ടായിരുന്നു.

കണ്ണൂർ ടൗണിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ കൊച്ചുണ്ണി സജീർ എന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372614/operation-thunder-kannur-drug-peddler-arrested-heroine-ganja)