---
title: "ജന്മദിനത്തിൽ   രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക"
english_title: "Mahe MLA T Ashok Kumar Donates Blood on Birthday, 76 Units Collected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372596/mahe-mla-t-ashok-kumar-donates-blood-on-birthday-76-units-collected"
published_at: "2026-07-15T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a579296cb1a6_mahe-mla-t-ashok-kumar-blood-donation.jpg"
keywords: ["Mahe MLA", "T Ashok Kumar", "Blood Donation", "Birthday", "Mahe", "MVR Cancer Centre"]
---

# ജന്മദിനത്തിൽ   രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

> **Lead Summary:** മാഹി: ജന്മദിനം ആഘോഷിക്കാൻ പല വഴികളുണ്ട്. എന്നാൽ ഏറ്റവും വലിയ സമ്മാനം ഒരു ജീവൻ രക്ഷിക്കുന്നതാണെന്ന സന്ദേശവുമായി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സ്വന്തം ജന്മദിനത്തിൽ രക്തദാനം ചെയ്ത് മാതൃകയായി.

## Article Content

മാഹി: ജന്മദിനം ആഘോഷിക്കാൻ പല വഴികളുണ്ട്. എന്നാൽ ഏറ്റവും വലിയ സമ്മാനം ഒരു ജീവൻ രക്ഷിക്കുന്നതാണെന്ന സന്ദേശവുമായി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സ്വന്തം ജന്മദിനത്തിൽ രക്തദാനം ചെയ്ത് മാതൃകയായി.

ബ്ലഡ് ഡൊണേഴ്സ് കേരള കണ്ണൂർ ചാപ്റ്ററിന്റെയും കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിന്റെയും സഹകരണത്തോടെ മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 76 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്.

മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ക്യാപ്റ്റൻ കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.

ജന്മദിനത്തിൽ മറ്റുള്ളവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം രക്തദാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ രക്തം നൽകിയത്. ക്യാമ്പിന്റെ ഭാഗമായി രക്തദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

രക്തദാനത്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ നിഖിൽ രവീന്ദ്രനെ എം.എൽ.എ ആദരിച്ചു. രക്തം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും മെഡിനോവ ഡയഗ്നോസ്റ്റിക് സെന്ററിന്റെ പ്രിവിലേജ് കാർഡുകളും വിതരണം ചെയ്തു. തുടർന്ന് കേക്ക് മുറിച്ച് മധുരവും പങ്കുവെച്ചു.

മാഹി പോലീസ് സൂപ്രണ്ട് ബി. ധനശേഖരൻ, മാഹി ബസലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കരേക്കാട്ട്, പി.പി. റിയാസ്, ഫസൽ ചാലാട് എന്നിവർ സംസാരിച്ചു. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജ്, ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ്, ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372596/mahe-mla-t-ashok-kumar-donates-blood-on-birthday-76-units-collected)