---
title: "കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ"
english_title: "Kannur Koodiyammala Guest Worker Murder: Brother-in-law Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372567/kannur-koodiyammala-guest-worker-murder-brother-in-law-arrested"
published_at: "2026-07-15T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a576edfb6753_kannur-koodiyammala-guest-worker-murder.jpg"
keywords: ["Koodiyammala", "Guest Worker Murder", "Assam", "Crime News", "Kannur"]
---

# കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

## Article Content

കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കൊല്ലപ്പെട്ടത് അസം സ്വദേശി ഫിലിപ്പ് ആണ്. സംഭവത്തിൽ ഫിലിപ്പിന്റെ സഹോദരി ഭർത്താവ് രമേശനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കെട്ടിട നിർമാണ ജോലിയുടെ ഭാഗമായാണ് ഫിലിപ്പും രമേശനും ഉൾപ്പെടെയുള്ളവർ കണ്ണൂരിൽ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് രമേശൻ ഫിലിപ്പിനെ വെട്ടിക്കൊലപ്പെടുത്തുകയും മൃതദേഹം കുളിമുറിയിൽ ഒളിപ്പിക്കുകയും ചെയ്തു.

കഴുത്ത് അറുത്ത നിലയിൽ കുളിമുറിയിൽ കിടക്കുന്ന ഫിലിപ്പിന്റെ മൃതദേഹം കണ്ടത് മറ്റ് അതിഥി തൊഴിലാളികളാണ്. ഇവർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് രമേശനെ കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372567/kannur-koodiyammala-guest-worker-murder-brother-in-law-arrested)