---
title: "മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം"
english_title: "Waterlogging Crisis on Mahe Poozhithala SKBS Road; Residents Submit Plea to MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372329/waterlogging-crisis-on-mahe-poozhithala-skbs-road-residents-submit-plea-to-mla"
published_at: "2026-07-14T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55f29c4dbcc_mahe-poozhithala-skbs-road-waterlogging-crisis.jpg"
keywords: ["Mahe", "Waterlog", "Drain", "Roads"]
---

# മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

> **Lead Summary:** മാഹി: ശക്തമായ മഴയിൽ മാഹി പൂഴിത്തല SKBS ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ കടുത്ത വെള്ളക്കെട്ട്. ഇതുമൂലം പരിസരവാസികളും വിദ്യാർത്ഥികളും യാത്രക്കാരും വലിയ ദുരിതത്തിലാണ്.

## Article Content

മാഹി: ശക്തമായ മഴയിൽ മാഹി പൂഴിത്തല SKBS ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ കടുത്ത വെള്ളക്കെട്ട്. ഇതുമൂലം പരിസരവാസികളും വിദ്യാർത്ഥികളും യാത്രക്കാരും വലിയ ദുരിതത്തിലാണ്.

മാഹി ജനറൽ ഹോസ്പിറ്റൽ, പി.കെ. രാമൻ സ്കൂൾ, ശ്രീകൃഷ്ണ ക്ഷേത്രം എന്നീ പ്രധാന സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്. ദിവസവും നൂറുകണക്കിന് ആളുകളും വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. എന്നാൽ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും സഞ്ചാരം ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.

വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിനിൽക്കുന്നതാണ് പ്രശ്നത്തിന് കാരണം. ഡ്രെയിനേജ് സമയബന്ധിതമായി വൃത്തിയാക്കാത്തതും ഓവർഫ്ലോ ആകുന്നതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ പലതവണ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.

വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കലിമ സാംസ്കാരിക വേദി ഭാരവാഹികൾ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിന് നിവേദനം നൽകി. അൻസിർ പള്ളിയത്ത്, പി. ഫൈസ്, അൻസാർ പി, സാദിഖ്, സമീർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. മഴക്കാലത്ത് വിദ്യാർത്ഥികളുടെയും രോഗികളുടെയും യാത്ര കൂടുതൽ ദുഷ്കരമാകുന്നതിനാൽ ഉടൻ ഡ്രെയിനേജ് ശുചീകരണവും വെള്ളം ഒഴുക്കി കളയുന്നതിനുള്ള ശാശ്വത പരിഹാരവും വേണമെന്ന് അവർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372329/waterlogging-crisis-on-mahe-poozhithala-skbs-road-residents-submit-plea-to-mla)