---
title: "പാനൂരിന് പുതിയ പ്രതീക്ഷ ; കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി ട്രയൽ റൺ നടത്തി"
english_title: "KSRTC Gramavandi Trial Run in Panur; New Bus Service to Connect Rural Areas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372324/ksrtc-gramavandi-trial-run-in-panur-new-bus-service-to-connect-rural-areas"
published_at: "2026-07-14T13:10:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55e876daf3a_ksrtc-gramavandi-trial-run-panur-new-bus-service.jpg"
keywords: ["KSRTC Gramavandi", "Peringathur", "Kariyad", "Public Transport", "Panoor Muncipality"]
---

# പാനൂരിന് പുതിയ പ്രതീക്ഷ ; കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി ട്രയൽ റൺ നടത്തി

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയുടെ ഗതാഗത രംഗത്ത് പുതിയ അധ്യായം. കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവീസിന്റെ ട്രയൽ റൺ പാനൂരിൽ നടത്തി.പാനൂർ നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണ ഓട്ടം സംഘടിപ്പിച്ചത്.

## Article Content

പാനൂർ: പാനൂർ നഗരസഭയുടെ ഗതാഗത രംഗത്ത് പുതിയ അധ്യായം. കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവീസിന്റെ ട്രയൽ റൺ പാനൂരിൽ നടത്തി.പാനൂർ നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണ ഓട്ടം സംഘടിപ്പിച്ചത്.

പാനൂർ - കണ്ണംവെള്ളി - പെരിങ്ങത്തൂർ - കരിയാട് മേഖലകളിലൂടെയാണ് ഗ്രാമവണ്ടിയുടെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. പൊതുഗതാഗത സൗകര്യം പരിമിതമായ ഈ പ്രദേശങ്ങളിലെ യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭയും കെ.എസ്.ആർ.ടി.സിയും പദ്ധതി നടപ്പിലാക്കുന്നത്.

ട്രയൽ റണ്ണിൽ പാനൂർ നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ, വൈസ് ചെയർമാൻ ടി.എം. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു ഈ ഗ്രാമവണ്ടി സർവീസ്. സർവീസ് യാഥാർഥ്യമാകുന്നതോടെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സാധാരണ യാത്രക്കാർക്കും ഏറെ പ്രയോജനം ലഭിക്കും.

പാനൂരിന്റെ ഗ്രാമീണ മേഖലകളെ നഗരവുമായി കൂടുതൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗതാഗത പദ്ധതിക്ക് ട്രയൽ റണ്ണോടെ തുടക്കമായി. ഉടൻ തന്നെ ഔദ്യോഗിക സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372324/ksrtc-gramavandi-trial-run-in-panur-new-bus-service-to-connect-rural-areas)