---
title: "ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു."
english_title: "Champad Tragedy: Younger Brother Dies 9 Days After Elder Brother Due to Heart Attack"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372290/champad-tragedy-younger-brother-dies-9-days-after-elder-brother-due-to-heart-attack"
published_at: "2026-07-14T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55cd798a5b0_hampad-arayakkool-two-brothers-heart-attack-death_copy.jpg"
keywords: ["Champad", "Arayakkool", "Heart Attack", "Obituary"]
---

# ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

> **Lead Summary:** ചമ്പാട്: ഒരാഴ്ചക്കിടെ ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചമ്പാട് അരയാക്കൂലിലെ ചങ്ങരോളിൽ കക്കിരി നട്ട പറമ്പത്ത് സുരേഷ് ആണ് മരിച്ചത്.

## Article Content

ചമ്പാട്: ഒരാഴ്ചക്കിടെ ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചമ്പാട് അരയാക്കൂലിലെ ചങ്ങരോളിൽ കക്കിരി നട്ട പറമ്പത്ത് സുരേഷ് ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ചങ്ങരോൾ ജാനുവിന്റെയും പരേതനായ ചാത്തൂട്ടിയുടെയും മകനാണ് സുരേഷ്.

ബിന്ദു ഏക സഹോദരിയാണ്.

ഇക്കഴിഞ്ഞ 4-ന് സുരേഷിന്റെ ജ്യേഷ്ഠൻ ബാബുവും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ജ്യേഷ്ഠന്റെ മരണത്തിന് ഒൻപതാം നാളാണ് അനുജൻ കൂടി വിടവാങ്ങിയത്. തുടർച്ചയായുള്ള രണ്ട് മരണങ്ങൾ കുടുംബത്തെയും നാട്ടുകാരെയും വലിയ ഞെട്ടലിലാക്കി.

സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചക്ക് 2 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372290/champad-tragedy-younger-brother-dies-9-days-after-elder-brother-due-to-heart-attack)