---
title: "കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു"
english_title: "Coconut tree climber dies after hornet stings native of kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372288/coconut-tree-climber-dies-after-hornet-stings-native-of-kannur"
published_at: "2026-07-14T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55d175b4691_kannur-hornet-sting-toddy-tapper-death-saji.jpg"
keywords: ["Hornet Sting", "Kannur", "AKG Hospital", "death"]
---

# കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

> **Lead Summary:** കണ്ണൂർ: കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കണ്ണൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി ആണ് മരിച്ചത്.

## Article Content

കണ്ണൂർ: കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കണ്ണൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ദാരുണ സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതിനായി സജി തെങ്ങിൽ കയറിയതായിരുന്നു. ഈ സമയത്താണ് കടന്നൽ കൂട്ടത്തിൽ നിന്ന് കുത്തേറ്റത്.

കടന്നൽ കുത്തേറ്റ വിവരം അറിഞ്ഞ് ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി സജിയെ രക്ഷപ്പെടുത്തി. ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് സജി മരണത്തിന് കീഴടങ്ങി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സജിയുടെ മരണം പ്രദേശത്ത് വലിയ ദുഃഖമുണ്ടാക്കി. തെങ്ങ് കയറ്റ തൊഴിലിനിടെ ഉണ്ടായ അപകടമാണ് മരണത്തിന് കാരണമായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372288/coconut-tree-climber-dies-after-hornet-stings-native-of-kannur)