---
title: "പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി"
english_title: "Ice Cream Dispute Leads to Brawl at Wedding Reception in Kollam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372235/ice-cream-dispute-leads-to-brawl-at-wedding-reception-in-kollam"
published_at: "2026-07-13T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a551e45d94e6_kollam-wedding-reception-brawl-ice-cream.jpg"
keywords: []
---

# പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

> **Lead Summary:** വിവാഹവിരുന്നിലെ ഐസ്‌ക്രീം വിതരണത്തെച്ചൊല്ലിയുള്ള നിസ്സാര തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാർക്ക് ഐസ്‌ക്രീം നൽകാത്തതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സമാധാനപരമായി നടക്കേണ്ട വിവാഹ ചടങ്ങുകൾ അവസാനം സംഘർഷത്തിലാണ് അവസാനിച്ചത്.

## Article Content

വിവാഹവിരുന്നിലെ ഐസ്‌ക്രീം വിതരണത്തെച്ചൊല്ലിയുള്ള നിസ്സാര തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാർക്ക് ഐസ്‌ക്രീം നൽകാത്തതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സമാധാനപരമായി നടക്കേണ്ട വിവാഹ ചടങ്ങുകൾ അവസാനം സംഘർഷത്തിലാണ് അവസാനിച്ചത്.

കൊല്ലം പള്ളിമുക്കിലെ ബി.എസ്.എ ഓഡിറ്റോറിയത്തിലാണ് സംഭവം. രാവിലെ കല്യാണം നടക്കുന്ന സമയം മുതൽ ഇരുവീട്ടുകാർക്കിടയിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.

കല്യാണത്തിന് ശേഷം നടന്ന വിരുന്നിൽ പെൺവീട്ടുകാർക്ക് ഐസ്‌ക്രീം നൽകാത്തത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നം മൂർച്ഛിച്ചത്. ഐസ്‌ക്രീം തീർന്നുപോയതാണെന്ന് കാറ്ററിംഗ് ജീവനക്കാർ അറിയിച്ചെങ്കിലും പെൺവീട്ടുകാർ അത് അംഗീകരിച്ചില്ല.

തുടർന്ന് ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതാണ് ആദ്യ സംഘർഷത്തിന് കാരണമായത്. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. നാട്ടുകാർ ഇടപെട്ടെങ്കിലും കാര്യങ്ങൾ കൈവിട്ടു.

പിന്നാലെ കൂട്ടയടിയിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ വേദി മുഴുവൻ സംഘർഷഭരിതമായി. ഐസ്‌ക്രീം പോലൊരു ചെറിയ കാര്യത്തിൽ തുടങ്ങിയ തർക്കം വിവാഹം തന്നെ അലങ്കോലപ്പെടുത്തിയത് നാട്ടുകാർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.സംഭവത്തിൽ പോലീസ് ഇടപെട്ടതായും റിപ്പോർട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372235/ice-cream-dispute-leads-to-brawl-at-wedding-reception-in-kollam)