---
title: "അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി"
english_title: "Supreme Court Rejects Anticipatory Bail of Dr MK Ram in Anjarakkandy Dental College Student Suicide Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372173/supreme-court-rejects-anticipatory-bail-of-dr-mk-ram-in-anjarakkandy-dental-college-student-suicide-case"
published_at: "2026-07-13T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54b8960f666_anjarakkandy-dental-college-nithin-raj-case-dr-mk-ram-bail-rejected.jpg"
keywords: ["Nithin Raj", "Anjarakkandy Dental College", "Dr MK Ram", "Supreme Court", "Kannur", "Suicide"]
---

# അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

> **Lead Summary:** കണ്ണൂർ: അഞ്ചരക്കണ്ടി ഗവ. ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

## Article Content

കണ്ണൂർ: അഞ്ചരക്കണ്ടി ഗവ. ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

കഴിഞ്ഞ ഏപ്രിൽ 10ന് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി നിതിൻ രാജ് ആത്മഹത്യ ചെയ്തിരുന്നു. പാത്തോളജി വിഭാഗം മുൻ മേധാവിയായ ഡോ. എം.കെ. റാമിനെതിരെയാണ് കേസിലെ പ്രധാന ആരോപണം.

> ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി അധ്യാപകന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചു. "വിദ്യാർത്ഥികളോട് ഒരു അധ്യാപകൻ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത്" എന്ന് കോടതി റാമിന്റെ അഭിഭാഷകനോട് ചോദിച്ചു. "മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത്. പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം" എന്നും കോടതി ചൂണ്ടിക്കാട്ടി.

> "ക്ലാസ് മുറിയിൽ ഒരു വിദ്യാർത്ഥിയെ ഇത്തരത്തിൽ അപമാനിച്ചാൽ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ല" എന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ വിദ്യാർത്ഥിയോട് ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അധ്യാപകന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സംഭവത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് മാസമായി ഡോ. റാം ഒളിവിലാണ്. കോടതി ജാമ്യം തള്ളിയതോടെ അന്വേഷണ സംഘത്തിന് അറസ്റ്റ് നടപടികളിലേക്ക് കടക്കാനാകും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372173/supreme-court-rejects-anticipatory-bail-of-dr-mk-ram-in-anjarakkandy-dental-college-student-suicide-case)