---
title: "ചെക്യാട് കുറുവന്തേരിയിൽ യുവാവിനെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; നാട് നൊമ്പരത്തിൽ"
english_title: "Young Man Found Dead in Kuruventheri, Nadapuram; Suicide Suspected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372148/young-man-found-dead-in-kuruventheri-nadapuram-suicide-suspected"
published_at: "2026-07-13T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54b04c25f2a_nadapuram-kuruventheri-young-man.jpg"
keywords: ["Kuruventheri", "Nadapuram News", "Suicide", "Valayam Police"]
---

# ചെക്യാട് കുറുവന്തേരിയിൽ യുവാവിനെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; നാട് നൊമ്പരത്തിൽ

> **Lead Summary:** നാദാപുരം: ചെക്യാട് കുറുവന്തേരി മഞ്ഞപ്പള്ളിക്കടുത്ത് യുവാവിനെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നാടിന് വലിയ നൊമ്പരമായി.

## Article Content

നാദാപുരം: ചെക്യാട് കുറുവന്തേരി മഞ്ഞപ്പള്ളിക്കടുത്ത് യുവാവിനെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നാടിന് വലിയ നൊമ്പരമായി.

കുറുവന്തേരി കുയ്യങ്ങാട്ട് ബാബു 49 ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് വീട്ടുവരാന്തയിലെ കഴുക്കോലിൽ കിടക്കവിരി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ ബാബുവിനെ കണ്ടെത്തിയത്.

നേരത്തെ കുറുവന്തേരിയിൽ ഇലക്ട്രീഷ്യൻ ഷോപ്പ് നടത്തിവരികയായിരുന്നു ബാബു. വിവരം അറിഞ്ഞ് വളയം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കുയ്യങ്ങാട്ട് പരേതരായ കണ്ണൻ, മാതു എന്നിവരുടെ മകനാണ് ബാബു.സഹോദരങ്ങൾ: കുയ്യങ്ങാട്ട് കുമാരൻ, ഡോ. പുത്തോളി ബാലൻ പൊയിലൂർ, നാണു, വാസു, മാതു അരൂണ്ട്, കമല വെള്ളൂർ, സുമതി മുടിക്കൽ.

വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. പെട്ടെന്നുണ്ടായ വേർപാടിൽ കുറുവന്തേരി ഗ്രാമം മുഴുവൻ ദുഃഖത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372148/young-man-found-dead-in-kuruventheri-nadapuram-suicide-suspected)