---
title: "പാനൂർ സർവീസ് സഹകരണ ബാങ്ക് പി.കെ. പ്രവീൺ എംഎൽഎക്ക് സ്വീകരണം നൽകി; എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "Panoor Service Co-operative Bank Honors PK Praveen MLA and A+ Students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372140/panoor-service-co-operative-bank-honors-pk-praveen-mla-and-a-students"
published_at: "2026-07-13T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a549cd5d27b5_panur-service-coop-bank-pk-praveen-reception.jpg"
keywords: ["PK Praveen MLA", "Co-operative Bank", "Panoor", "A Plus Students", "Education", "Koothuparamba"]
---

# പാനൂർ സർവീസ് സഹകരണ ബാങ്ക് പി.കെ. പ്രവീൺ എംഎൽഎക്ക് സ്വീകരണം നൽകി; എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:** പാനൂർ: പാനൂർ സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും കൂത്തുപറമ്പ് നിയോജക മണ്ഡലം എംഎൽഎയുമായ പി.കെ. പ്രവീണിന് സ്വീകരണം നൽകി.

## Article Content

പാനൂർ: പാനൂർ സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും കൂത്തുപറമ്പ് നിയോജക മണ്ഡലം എംഎൽഎയുമായ പി.കെ. പ്രവീണിന് സ്വീകരണം നൽകി.

ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു.

ബാങ്ക് പ്രസിഡന്റ് പി. ദിനേശൻ അധ്യക്ഷത വഹിച്ചു. എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിൽ പി.കെ. പ്രവീണിന് ആദരവും നന്ദിയും അറിയിച്ചായിരുന്നു സ്വീകരണം.

സ്വീകരണത്തിന് മറുപടിയായി പി.കെ. പ്രവീൺ നന്ദി പറഞ്ഞു. സഹകരണ മേഖലയുടെ വളർച്ചയ്ക്കും വിദ്യാർത്ഥികളുടെ പഠന മികവിനും ബാങ്ക് നൽകുന്ന പിന്തുണ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കെ.പി. ചന്ദ്രൻ മാസ്റ്റർ, കെ. സുഗതൻ മാസ്റ്റർ, സജീന്ദ്രൻ പാലത്തായി, പി.കെ. രമേശൻ മാസ്റ്റർ, ബാങ്ക് സെക്രട്ടറി ടി.കെ. വിനോദ്, വൈഗ അനീഷ്, അനാമിക വി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372140/panoor-service-co-operative-bank-honors-pk-praveen-mla-and-a-students)