---
title: "ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിൽ മജ്ലിസുന്നൂർ മാസാന്ത സ്വലാത്ത് മജ്‌ലിസും, പുതിയ ഖാസി സ്ഥാനാരോഹണവും "
english_title: "Chendayad Mavileri Jumamasjid: New Qazi Inauguration and Monthly Majlisunnur Held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372114/chendayad-mavileri-jumamasjid-new-qazi-inauguration-and-monthly-majlisunnur-held"
published_at: "2026-07-13T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5483fcb4ee6_Untitled-4_copy.jpg"
keywords: ["Majlisunnur", "P Umar Musliyar", "Samastha", "Islamic News"]
---

# ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിൽ മജ്ലിസുന്നൂർ മാസാന്ത സ്വലാത്ത് മജ്‌ലിസും, പുതിയ ഖാസി സ്ഥാനാരോഹണവും 

> **Lead Summary:** ചെണ്ടയാട്: ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിൽ മാസാന്ത മജ്ലിസുന്നൂർ സ്വലാത്ത് മജ്ലിസും പുതിയ ഖാസി സ്ഥാനാരോഹണ ചടങ്ങും നടന്നു.സയ്യിദ് ശിഹാബുദ്ധീൻ ഹൈദ്രൂസി കല്ലറക്കൽ തങ്ങളുടെ നേതൃത്വത്തിലാണ് മാസാന്ത മജ്ലിസുന്നൂർ നടന്നത്. മസ്ജിദ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

## Article Content

ചെണ്ടയാട്: ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിൽ മാസാന്ത മജ്ലിസുന്നൂർ സ്വലാത്ത് മജ്ലിസും പുതിയ ഖാസി സ്ഥാനാരോഹണ ചടങ്ങും നടന്നു.സയ്യിദ് ശിഹാബുദ്ധീൻ ഹൈദ്രൂസി കല്ലറക്കൽ തങ്ങളുടെ നേതൃത്വത്തിലാണ് മാസാന്ത മജ്ലിസുന്നൂർ നടന്നത്. മസ്ജിദ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

ചടങ്ങിൽ വെച്ച് മഹല്ലിന്റെ പുതിയ ഖാസിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് സ്ഥാനമേറ്റു. മഹല്ല് സെക്രട്ടറി കറാമ ഇബ്രാഹിം പുതിയ ഖാസിക്ക് ബൈഅത്ത് നൽകി.

മഹ്മൂദ് തേനഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പള്ളി ഖത്തീബ് ജാഫർ ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി കറാമ ഇബ്രാഹിം സ്വാഗതം പറഞ്ഞു.

ബൈഅത്ത് ചടങ്ങിന് ശേഷം മുഹമ്മദ് മാസ്റ്റർ ചെണ്ടയാട്, എ.സി. ഖാദർ വരപ്ര, പി.സി. ഖാദർ കല്ലറക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹനീഫ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

മഹല്ലിലെ ആത്മീയ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും വിശ്വാസികളെ ഒന്നിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടി ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്. പുതിയ ഖാസിയുടെ നേതൃത്വത്തിൽ മഹല്ലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയും ചടങ്ങിൽ ഉയർന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372114/chendayad-mavileri-jumamasjid-new-qazi-inauguration-and-monthly-majlisunnur-held)