---
title: "പൂക്കോത്ത് ഒമാസ് ഹോട്ടലിന് നേരെ അതിക്രമം ; യുവാവിന്റെ പേരിൽ കേസ്"
english_title: "Panoor Hotel Attack: Case Registered Against Youth for Vandalism at Omas Hotel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371914/panoor-melepookoth-omas-hotel-attack-case-registered"
published_at: "2026-07-11T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47499bb16fd_POLICE.jpg"
keywords: []
---

# പൂക്കോത്ത് ഒമാസ് ഹോട്ടലിന് നേരെ അതിക്രമം ; യുവാവിന്റെ പേരിൽ കേസ്

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് മേലെപൂക്കോത്ത്ഹോട്ടലിനേരെ നടന്ന ആക്രമണത്തിൽ യുവാവിനെതിരേ കേസ്. ഓമാസ് ഹോട്ടൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ആറ് പൂച്ചട്ടികൾ നശിപ്പിച്ച് 20,000 രൂപ നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിൽ പ്രജിൽ എന്ന കുട്ടാപ്പിക്കെതിരേ യാണ് ചൊക്ലി പൊലിസ് കേസെടുത്തത്.

## Article Content

പാനൂർ: പാനൂരിനടുത്ത് മേലെപൂക്കോത്ത്ഹോട്ടലിനേരെ നടന്ന ആക്രമണത്തിൽ യുവാവിനെതിരേ കേസ്. ഓമാസ് ഹോട്ടൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ആറ് പൂച്ചട്ടികൾ നശിപ്പിച്ച് 20,000 രൂപ നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിൽ പ്രജിൽ എന്ന കുട്ടാപ്പിക്കെതിരേ യാണ് ചൊക്ലി പൊലിസ് കേസെടുത്തത്.

മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പുനർപ്രവൃത്തി നടത്തുകയും വീണ്ടും ഹോട്ടൽ തുറക്കാനിരിക്കെയാണ് അക്രമം നടന്നത്.മാലിന്യ പ്രശ്നത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഹോട്ടൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വീണ്ടും തുറക്കാനിരിക്കെയാണ് അക്രമം ഉണ്ടായത്.

ഇതോടെ ഹോട്ടൽ ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടവും മനോവിഷമവും ഉണ്ടായതായി പരാതിയിൽ പറയുന്നു.ഓമാസ് ഹോട്ടലിലെ പാർട്ണറും മട്ടന്നൂർ സ്വദേശിയുമായ കെ.പി മുസ്തഫ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊക്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371914/panoor-melepookoth-omas-hotel-attack-case-registered)